Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.1121 INR
ukmalayalampathram.com
Tue 17th Mar 2026
 
 
കായികം
  Add your Comment comment
ക്രിക്കറ്റ് കളിക്കാന്‍ ഇംഗ്ലണ്ടിലെത്തിയ താരങ്ങള്‍ പുറത്തിറങ്ങി കറങ്ങി നടക്കരുതെന്ന് ബിസിസിഐ മുന്നറിയിപ്പ്
Reporter
ഇംഗ്ലണ്ട് പര്യടനത്തിനെത്തിര ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി ബിസിസിഐ. താരങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങി കറങ്ങി നടക്കരുതെന്ന് ബിസിസിഐ മുന്നറിയിപ്പ് നല്‍കി. ആരാധകരുമായി ഇടപഴകരുതെന്നും നിര്‍ദ്ദേശമുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ കൊവിഡ് ബാധിതനായതിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം.


കൊവിഡ് ബാധിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പകരം ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജൂലായ് അഞ്ചിന് ആരംഭിക്കുന്ന ടെസ്റ്റില്‍ രോഹിത് കളിക്കുമോ എന്നതില്‍ സംശയം നിലനില്‍ക്കുന്നുണ്ട്. കൊവിഡ് ബാധിതനായ രോഹിത് നിലവില്‍ ഐസൊലേഷനിലാണ്. ജൂലായ് ഒന്നിനു മുന്‍പ് താരം ഐസൊലേഷനില്‍ നിന്ന് പുറത്തുവരില്ലെന്നാണ് സൂചന. അതുകൊണ്ട് തന്നെ മുന്‍കരുതലെന്ന നിലയിലാണ് മായങ്കിനെ ഇംഗ്ലണ്ടിലേക്ക് വിളിപ്പിച്ചത്. ഇംഗ്ലണ്ടില്‍ ക്വാറന്റീന്‍ നിര്‍ബന്ധമല്ലാത്തതിനാല്‍ അഗര്‍വാളിന് നേരെ കളത്തിലിറങ്ങാനാവും.

രോഹിത് ശര്‍മ്മ പരുക്കേറ്റ് പുറത്തായതിനാല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ഇന്ത്യയെ വിരാട് കോലി നയിക്കണമെന്ന് ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്. കോലി ക്യാപ്റ്റനായിരുന്നപ്പോള്‍ ഇന്ത്യ നടത്തിയ ഇംഗ്ലണ്ട് പര്യടനത്തില്‍ മാറ്റിവച്ച ടെസ്റ്റാണ് ജൂലായ് ഒന്ന് മുതല്‍ എഡ്ജ്ബാസ്റ്റണില്‍ ആരംഭിക്കുക. പരമ്പരയില്‍ ഇന്ത്യ 2-1നു മുന്നിലാണ്. അതുകൊണ്ട് തന്നെ കോലിയാണ് ഈ കളി നയിക്കാന്‍ അര്‍ഹനെന്ന് ആരാധകര്‍ വാദിക്കുന്നു. അതേസമയം, രോഹിതിന്റെ അഭാവത്തില്‍ പേസര്‍ ജസ്പ്രീത് ബുംറ ഇന്ത്യയെ നയിച്ചേക്കുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസമാണ് രോഹിത് ശര്‍മ കൊവിഡ് പോസിറ്റീവായത്. ടെസ്റ്റ് മത്സരത്തിന് മുന്നോടിയായുള്ള 4 ദിവസത്തെ പര്യടന മത്സരത്തില്‍ ലെസ്റ്റര്‍ഷയറിനെ നേരിടുന്ന ടീമില്‍ രോഹിത് ശര്‍മ ഉണ്ടായിരുന്നു. വ്യാഴാഴ്ച ഒന്നാം ഇന്നിങ്സില്‍ ബാറ്റ് ചെയ്ത രോഹിത്, രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്യാനിറങ്ങിയില്ല. സന്നാഹ മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സില്‍ അദ്ദേഹം 25 റണ്‍സ് നേടിയിരുന്നു.
 
Other News in this category

 
 




 
Close Window