Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 16th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ലോകകാര്യം നോക്കേണ്ട മന്ത്രി കഴക്കൂട്ടത്താണെന്ന് മുഖ്യമന്ത്രി: കേന്ദ്രപദ്ധതി കേന്ദ്രമാണു വിലയിരുത്തും: വിദേശകാര്യമന്ത്രി
Reporter
വിദേശകാര്യമന്ത്രി ജയശങ്കറിന്റെ തിരുവനന്തപുരം സന്ദര്‍ശനത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകകാര്യങ്ങള്‍ നോക്കേണ്ട വിദേശകാര്യമന്ത്രി കഴക്കൂട്ടത്തെ ഫ്ളൈ ഓവര്‍ നോക്കാന്‍ വന്നിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേശവദാസപുരം കെഎസ്എസ്പിയു ഹാളില്‍ സംസ്ഥാന പെന്‍ഷനേഴ്‌സ് യൂണിയന്‍ രജത ജൂബിലി സമ്മേളന ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. 'ലോകത്ത് പല കാര്യങ്ങളും നടക്കുമ്പോള്‍ ഫ്ളൈ ഓവര്‍ നോക്കാന്‍ വരുന്നതിന്റെ ചേതോവികാരം എല്ലാവര്‍ക്കും മനസിലാവും', എല്ലാം ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം,

വാര്‍ത്താ സമ്മേളനത്തില്‍ ഇതിന് മറുപടി പറഞ്ഞിരിക്കുകയാണ് കേന്ദ്രമന്ത്രി എസ് ജയശങ്കര്‍.

കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ വിലയിരുത്തേണ്ടത് മന്ത്രി എന്ന നിലയില്‍ തന്റെ ഉത്തരവാദിത്തമാമെന്നും അതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും അദ്ദേഹം
വ്യക്തമാക്കി.

കേന്ദ്രപദ്ധതികളുടെ പുരോഗതി കേന്ദ്രമന്ത്രിമാര്‍ വിലയിരുത്തിയില്ലെങ്കില്‍ അവരുടെ ജോലി അവര്‍ കൃത്യമായി ചെയ്യുന്നില്ലെന്നു വേണം കരുതാന്‍.
വികസനത്തെ രാഷ്ട്രീയവത്ക്കരിക്കരുത്. ജനങ്ങളെ കാണുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് എങ്ങനെ പറയാനാവുമെന്ന് അദ്ദേഹം ചോദിച്ചു.

വീടുകളില്‍ വൈദ്യുതി വന്നതും കോളനികളില്‍ പദ്ധതി വന്നതും വിലയിരുത്തുന്നത് രാഷ്ട്രീയമായി കാണുകയാണെങ്കില്‍ അത് അവരുടെ കാഴ്ചപ്പാടാണ്.
രാഷ്ട്രീയത്തിലുപരിയായി വികസനത്തെ മനസിലാക്കുന്നവര്‍ക്ക് ഇതെല്ലാം മനസിലാവും. ഞങ്ങളതിനെ വികസനം എന്ന് വിളിക്കുന്നു ചിലര്‍ അതിനെ രാഷ്ട്രീയം എന്നു വിളിക്കുന്നു. ഡോ. എസ് ജയശങ്കര്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window