Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 16th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറി - ഫോറന്‍സിക് റിപ്പോര്‍ട്ട്; വിഡിയോ ചോര്‍ന്നോ എന്ന കാര്യം വ്യക്തമല്ല
Reporter
നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡിന്റെ ഫൊറന്‍സിക് ഫലം പുറത്ത്. കോടതികളുടെ കൈവശമുള്ളപ്പോള്‍ മൂന്നുവട്ടമാണ് പരിശോധന നടന്നിരിക്കുന്നത്. കാര്‍ഡിലെ ദ്യശ്യങ്ങള്‍ ചോര്‍ന്നോ എന്നതടക്കമുള്ള വിശദമായ അന്വേഷണത്തിനായി തുടരന്വേഷണ സമയപരിധി മൂന്നാഴ്ച കൂടി നീട്ടണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

2021 ജൂലൈ 19 ന് ഉച്ചയ്ക്ക് 12.19 മുതല്‍ 12: 54 വരെയുളള സമയത്താണ് മെമ്മറി കാര്‍ഡ് അവസാനമായി പരിശോധിച്ചത്. വിവോ ഫോണില്‍ കാര്‍ഡിട്ടാണ് പരിശോധിച്ചതെന്നും ഫൊറന്‍സിക് റിപ്പോര്‍ട്ടിലുണ്ട്. വാട്ട്‌സ്ആപ്പ്, ടെലിഗ്രാം അടക്കമുളള സാമുഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന ഫോണിലാണ് മെമ്മറി കാര്‍ഡ് ഇട്ടതെന്നും പരിശോധനാഫത്തില്‍ പറയുന്നുണ്ട്. എട്ട് വീഡിയോ ഫയലുകളാണ് മെമ്മറി കാര്‍ഡിലുള്ളത്.

2018 ജനുവരി 9 ന് കമ്പ്യൂട്ടറിലാണ് ഈ മെമ്മറി കാര്‍ഡ് ആദ്യം പരിശോധിച്ചത്. 2018 ഡിസംബര്‍ 13നും ഹാഷ് വാല്യൂ മാറിയതായി പരിശോധനാ ഫലത്തിലുണ്ട്. കാര്‍ഡ് പരിശോധനയുടെ വിശദാംശങ്ങളും ദ്യശ്യങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദികളെ കണ്ടെത്തേണ്ടതുണ്ടെന്നും പ്രോസിക്യഷന്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. കേസിലെ പ്രതി ദിലീപിന് അനുകൂലമായി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ നടത്തിയ പരാമര്‍ശങ്ങള്‍ വിചാരണയെ ദോഷകരമായി ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു.

ദിലീപിനെതിരെ പ്രോസിക്യൂഷന്‍ വ്യാജ തെളിവുകള്‍ സൃഷ്ടിച്ചു എന്നടക്കമുള്ള ആരോപണങ്ങളുടെ വ്യക്തതയ്ക്കായി ആര്‍ ശ്രീലേഖയെ ചോദ്യം ചെയ്യണമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഇത് അടക്കമുള്ള കാര്യങ്ങള്‍ക്കായി മൂന്നാഴ്ച സമയപരിധിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഗൗരവമുള്ള ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഉത്തരവാദിത്തത്തോടു കൂടി പെരുമാറണമെന്ന് നടിയെ ആക്രമിച്ച കേസിലെ അതിജീവിതയോട് ഹൈക്കോടതി ഇന്ന് പറഞ്ഞിരുന്നു. അതിജീവിത സമര്‍പ്പിച്ച ഹര്‍ജി പരിഗണിയ്ക്കുന്നതിനിടെ ഹര്‍ജി അടുത്തയാഴ്ചത്തേക്ക് മാറ്റണമെന്ന ആവശ്യം ഉന്നയിച്ചതോടെ അതിജീവിതയുടെ അഭിഭാഷകയോടാണ് കോടതി ഇക്കര്യം പറഞ്ഞത്.
 
Other News in this category

 
 




 
Close Window