Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 16th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഇന്ത്യയില്‍ ആദ്യമാമായി മങ്കിപോക്‌സ് രോഗം കേരളത്തില്‍ സ്ഥിരീകരിച്ചു: രോഗി ഗള്‍ഫില്‍ നിന്നു വന്നയാള്‍
Reporter
കേരളത്തില്‍ വാനര വസൂരി അഥവാ മങ്കിപോക്‌സ് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇന്ത്യയിലെ ആദ്യ കേസാണ് ഇന്ന് കേരളത്തില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. കൊല്ലം സ്വദേശിയായ 35 വയസ്സുള്ള പുരുഷനിലാണ് ഗം കണ്ടെത്തിയത്. ജൂലായ് 12-നാണ് ഇദ്ദേഹം UAEയില്‍ നിന്ന് കേരളത്തില്‍ എത്തിയത്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കയച്ച സാമ്പിള്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.


ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. രോഗിയുടെ അച്ഛനും അമ്മയും ഐസൊലേഷനിലാണ്. ആരുമായും അടുത്ത സമ്പര്‍ക്കമില്ലെന്നാണ് രോഗി അറിയിച്ചതെങ്കിലും വിമാനത്തിലുണ്ടായിരുന്ന 11 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. മാതാപിതാക്കളും ഓട്ടോ-ടാക്സി ഡ്രൈവറുമടക്കം 11 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് രോഗി.
രോഗം പകരുന്നില്ലെന്ന് ഉറപ്പ് വരുത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മങ്കിപോക്‌സ് പകര്‍ച്ചവ്യാധിയാണ്. അതിനാല്‍ രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. രോഗമുള്ളവരുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവര്‍ക്കാണ് പകരാന്‍ സാധ്യത. ശരീര സ്രവം വഴിയും രോഗം പകരും.
 
Other News in this category

 
 




 
Close Window