Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 16th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പാലക്കാട്ടെ ആര്‍എസ്എസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതിക്ക് പണം നല്‍കി: എസ്ഡിപിഐയുടെ കേന്ദ്ര ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്തു
Reporter
ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസിലെ പ്രതിക്ക് പണ നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് SDPI കേന്ദ്ര കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചു. ഡല്‍ഹിയിലെ കാനറാ ബാങ്ക് അക്കൗണ്ടാണ് മരവിപ്പിച്ചത്. കൊലക്കേസിലെ പതിമൂന്നാം പ്രതി അബ്ദുള്‍ റഷീദിനാണ് പണം നല്‍കിയിരുന്നത്. അന്വേഷണ സംഘം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.


അബ്ദുല്‍ റഷീദിന് എല്ലാ മാസവും ഈ അക്കൗണ്ടില്‍ നിന്ന് പണം നല്‍കിയിരുന്നതായാണ് കണ്ടെത്തല്‍. ഇത്തരത്തില്‍ എല്ലാ മാസവും മുപ്പതാം തീയ്യതി പണം നല്‍കി. 2022 ഏപ്രില്‍ 16 നാണ് ശ്രീനിവാസനെ വെട്ടിക്കൊന്നത്. ഏപ്രില്‍ 19 ന് റഷീദിന്റെ അക്കൗണ്ടിലേക്ക് പണം വന്നതായി അന്വേഷണ സംഘം കണ്ടെത്തി.

കേസില്‍ അബ്ദുല്‍ റഷീദ് ഇപ്പോഴും ഒളിവിലാണ്. അന്വേഷണ സംഘത്തിന്റെ ശുപാര്‍ശ പ്രകാരമാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത്.
എന്നാല്‍ കേന്ദ്ര കമ്മിറ്റി ഓഫീസില്‍ അബ്ദുല്‍ റഷീദ് കുറച്ച് നാള്‍ ജോലി ചെയ്തിരുന്നുവെന്നും അങ്ങനെയാണ് പണം അയച്ചത് എന്നാണ് എസ്ഡിപിഐ വിശദീകരണം.
ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന മൂത്താന്തറ ആരപ്പത്ത് എ ശ്രീനിവാസനെ (44) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജുലൈ പതിമൂന്നിനാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. 26 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം. 25 പേരാണ് ഇതുവരെ കേസില്‍ അറസ്റ്റിലായത്. വിദേശത്തുള്ള ഒരു പ്രതിയെ തിരിച്ചെത്തിക്കാന്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും. പതിനാല് പ്രതികളെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇവര്‍ ഒളിവിലാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
 
Other News in this category

 
 




 
Close Window