Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 09th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മുഖ്യമന്ത്രിയുടെ ബാഗേജുകള്‍ യുഎഇ കോണ്‍സുലേറ്റ് വഴി അയച്ചത് വീഴ്ച; പ്രോട്ടോകോള്‍ ലംഘിച്ചു - കേന്ദ്ര മന്ത്രി
Reporter
മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പടെ ഉള്ളവര്‍ വിദേശ ഭരണാധികാരികളുമായി കൂടിക്കാഴ്ച്ച നടത്തിയത് പ്രോട്ടോകാള്‍ ലംഘനമെന്ന് കേന്ദ്ര സര്‍ക്കാര്‍. ബാഗേജുകള്‍ വിദേശത്ത് എത്തിക്കുവാന്‍ യു.എ.ഇ നയതന്ത്രജ്ഞരുടെ സഹായം തേടിയതും അനുമതി ഇല്ലാതെയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി രാജ്കുമാര്‍ രഞ്ജന്‍സിംഗ് പാര്‍ലമെന്റില്‍ അറിയിച്ചു.


വിദേശ നയതന്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്താന്‍ കേരള സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിന്നും നിന്നും അനുമതി വാങ്ങിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബാഗേജുകള്‍ വിദേശത്ത് എത്തിക്കുവാന്‍ യു.എ.ഇ നയതന്ത്രജ്ഞരുടെ സഹായം തേടിയതും കേന്ദ്രത്തിന്റെ അനുമതി ഇല്ലാതെയാണ്.

നിലവിലെ പ്രോട്ടോക്കാള്‍ മാര്‍ഗ നിര്‍ദ്ദേശമനുസരിച്ചു വിദേശവുമായി ബന്ധപ്പെട്ട ഏതു ഔദ്യോഗിക നടപടികളും നടത്തേണ്ടത് വിദേശകാര്യ മന്ത്രാലയത്തിലൂടെ മാത്രമാണ്. മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ വിദേശ പ്രതിനിധികളുടെ പരിപാടി നടത്താന്‍ പാടില്ല എന്നും കേന്ദ്രം വ്യക്തമാക്കി.

എന്നാല്‍ കേരള സര്‍ക്കാര്‍ നടത്തിയ പ്രോട്ടോക്കോള്‍ ലംഘനത്തിനെ കുറിച്ച് കേന്ദ്രം ഇതുവരെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും ലോകസഭയില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിക്ക് വിദേശകാര്യ സഹ മന്ത്രി രാജ്കുമാര്‍ രഞ്ജന്‍സിംഗ് മറുപടിയില്‍ പറയുന്നു.
 
Other News in this category

 
 




 
Close Window