Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 08th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മുല്ലപ്പെരിയാര്‍ ഡാമിന്റെ പത്തു ഷട്ടറുകള്‍ തുറന്നു: ഉറക്കമില്ലാതെ പെരിയാറിന്റെ തീരത്ത് താമസക്കാര്‍
Reporter
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷനല്‍ കോളേജും അങ്കണവാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധിയായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

അതേസമയം മുല്ലപ്പെരിയാര്‍ ഡാമിലെ പത്ത് സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി. വൈകിട്ട് അഞ്ച് മണിയോടെ വി1, വി5, വി6, വി10 എന്നീ ഷട്ടറുകള്‍ ഉയര്‍ത്തി. പത്ത് ഷട്ടറുകളിലൂടെ 1870 ഘന അടി വെള്ളം പെരിയാറിലേയ്ക്ക് ഒഴുക്കുന്നുണ്ട്.

ഞായറാഴ്ച വരെ കേരള -തമിഴ്‌നാട് പശ്ചിമ ഘട്ട മേഖലകളില്‍ മഴ തുടരാന്‍ സാധ്യതയുണ്ട്. മലയോര മേഖലയിലും ഡാം മേഖലകളിലും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് വിദഗ്ധ അഭിപ്രായം. ഞായറാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്.
 
Other News in this category

 
 




 
Close Window