Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 08th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
നടിയെ ആക്രമിച്ച കേസ്: ജഡ്ജിയെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി
Reporter
നടിയെ ആക്രമിച്ച കേസില്‍ ജഡ്ജിയെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി. ജഡ്ജി ഹണി എം. വര്‍ഗീസിനെ വിചാരണ ചുമതലയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് തന്നെ വിചാരണ നടത്തണം എന്നത് സംബന്ധിച്ച ഉത്തരവും ഹൈക്കോടതി പുറത്തിറക്കി കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റരുതെന്നും കത്തില്‍ നടി ആവശ്യപ്പെട്ടിരുന്നു.


ഹണി എം വര്‍ഗീസ് തന്നെ വിചാരണ നടത്തണമെന്ന ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ സിബിഐ പ്രത്യേക കോടതിയില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സെഷന്‍സ് കോടതിയിലേക്ക് മാറ്റി. ഇനി കേസ് പരിഗണിക്കുന്നത് സെഷന്‍സ് കോടതിയിലാണ്. ഇത് സംബന്ധിച്ച വ്യക്തമായ അറിയിപ്പ് അഭിഭാഷകര്‍ക്ക് നല്‍കിയിട്ടുണ്ട്. ഹണി എം വര്‍ഗീസിനെ വിചാരണ ചുമതലയില്‍ നിന്ന് നീക്കണമെന്ന നടിയുടെ ആവശ്യം തള്ളിക്കൊണ്ട് ഹൈക്കോടതി രജിസ്ട്രാറുടെ ഓഫീസ് ഉത്തരവിറക്കിയിട്ടുണ്ട്. വനിതാ ജഡ്ജി വേണമെന്ന അതിജീവിതയുടെ ആവശ്യത്തെ തുടര്‍ന്നായിരുന്നു ഹണി എം. വര്‍ഗീസിനെ വിചാരണ ചുമതല ഏല്‍പ്പിച്ചത്.

നടിയെ അക്രമിച്ച കേസ് വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടി കേസ് പരിഗണിക്കുന്ന സ്‌പെഷ്യല്‍ ജഡ്ജി ഹണി എം. വര്‍ഗ്ഗീസ് നേരത്തെ സുപ്രീംകോടതിയില്‍ കത്ത് നല്‍കിയിരുന്നു. 2021 ഓഗസ്റ്റില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. നടന്‍ ദിലീപിനെതിരായ കേസിലെ വിചാരണ പൂര്‍ത്തിയാക്കാനുള്ള അവസാന അവസരമായി ആറ് മാസം കൂടി സുപ്രീം കോടതി അനുവദിച്ചു നല്‍കിയത് 2021 മാര്‍ച്ച് മാസത്തിലാണ്. കൊച്ചിയിലെ പ്രാദേശിക കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഹൈക്കോടതിയിലെ വ്യവഹാരത്തെത്തുടര്‍ന്ന് വിചാരണ വൈകിയതിനാല്‍ അവിടത്തെ ജഡ്ജി അധിക സമയം തേടിയിരുന്നു. ഇത് രണ്ടാം തവണയാണ് ഇത്തരമൊരു അനുവാദം ലഭിക്കുന്നത്. ഇരുവിഭാഗത്തോടും കേസുമായി സഹകരിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.
 
Other News in this category

 
 




 
Close Window