Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
UK Special
  Add your Comment comment
ചാള്‍സ് രാജാവുമായി രാഷ്ട്രപതി ദ്രൗപതി മുര്‍മു കൂടിക്കാഴ്ച നടത്തി
reporter

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മു ചാള്‍സ് രാജാവുമായി കൂടിക്കാഴ്ച നടത്തി. ബക്കിങ്ഹാം പാലസില്‍ ചാള്‍സ് രാജാവ് ഒരുക്കിയ റിസപ്ഷനില്‍ പങ്കെടുക്കുകയായിരുന്നു മുര്‍മു.ബക്കിങ്ഹാം കൊട്ടാരത്തിനടുത്ത ലാന്‍കാസ്റ്റര്‍ ഹൗസിലെ എലിസബത്ത് രാജ്ഞിക്കായി അനുശോചന സന്ദേശം രേഖപ്പെടുത്തുന്ന പുസ്തകത്തില്‍ മുര്‍മു ഒപ്പുവെക്കുകയും ചെയ്തു. വെസ്റ്റ് മിന്‍സ്റ്റര്‍ ഹാളിലെ രാജ്ഞിയുടെ പേടകത്തില്‍ അവര്‍ അന്ത്യാജ്ഞലിയര്‍പ്പിക്കുകയും ചെയ്തു.യു.കെയിലേക്ക് രാഷ്ട്രപതിയുടെത് ഔദ്യോഗിക സന്ദര്‍ശനമാണ്. സെപ്റ്റംബര്‍ 17നാണ് മുര്‍മു യു.കെയിലേക്ക് പോയത്. രാജ്യത്തിന്റെ പ്രതിനിധിയായാണ് മുര്‍മു രാജ്ഞിയുടെ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. യു.കെയിലെ ഇന്ത്യന്‍ ഹൈകമ്മീഷണറാണ് രാഷ്ട്രപതിയെ ഗാറ്റ്‌വിക് വിമാനത്താവളത്തില്‍ സ്വീകരിച്ചത്. സെപ്റ്റംബര്‍ എട്ടിനാണ് രാജ്ഞി അന്തരിച്ചത്. ഇന്നാണ് സംസ്‌കാരം.

ഇതിനിടെ 20ാം നൂറ്റാണ്ടിന്റെ ആദ്യപാദം വരെ, ലോക ഭൂവിസ്തൃതിയുടെ നാലിലൊന്ന് നിയന്ത്രണത്തില്‍വെച്ചിരുന്നത് 'സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം എന്നറിയപ്പെട്ട ബ്രിട്ടീഷ് ഭരണകൂടമായിരുന്നു. ലോകയുദ്ധങ്ങളുടെ ഫലമായി മേല്‍ക്കൈ നഷ്ടപ്പെടുകയും പുതുശക്തികള്‍ ആവിര്‍ഭവിക്കുകയും ചെയ്തതോടെ പ്രഭ മങ്ങിയെങ്കിലും സാമ്പത്തിക, സൈനിക രംഗങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്താവുന്ന രാഷ്ട്രമായി അവര്‍ നിലകൊള്ളുന്നു. സകല സ്വാതന്ത്ര്യങ്ങളും ഹനിച്ച് അടിമക്കോളനികളാക്കി വെച്ചിരുന്ന രാജ്യങ്ങളില്‍ നിന്നുപോലും സാമ്രാജ്യത്തിന്റെ തറവാട്ടമ്മയായിരുന്ന രാജ്ഞിയുടെ വിയോഗത്തെ തുടര്‍ന്നുയര്‍ന്ന വിലാപഗാനങ്ങളും ഈ സ്വാധീനത്തിന്റെ തെളിവു തന്നെ. എന്നാല്‍ ഏഴ് പതിറ്റാണ്ടുകാലത്തെ നീണ്ട ഭരണത്തിനുശേഷം എലിസബത്ത് രാജ്ഞി മരണപ്പെട്ട വേളയില്‍ രാജവാഴ്ചയുടെ തന്നെ ഖബറടക്കം നടത്താനായിരിക്കുന്നുവെന്ന് ആ രാജ്യത്തെ ഉല്‍പതിഷ്ണുക്കള്‍ കൂട്ടത്തോടെ വിളിച്ചുപറയുന്നു.

 
Other News in this category

 
 




 
Close Window