Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
UK Special
  Add your Comment comment
എലിസബത്ത് രാജ്ഞിയെ അവസാനമായി കണ്ട വ്യക്തി ഇപ്പോള്‍ താരമായി
reporter

ലണ്ടന്‍: എലിസബത്ത് രാജ്ഞിയെ അവസാനമായി ഒരു നോക്കു കാണാന്‍ ലക്ഷക്കണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്. നാലുദിവസമായി നീണ്ട പൊതുദര്‍ശനം രാവിലെ 6.30 -ന് അവസാനിച്ചപ്പോഴും ഇടം കണ്ടെത്താന്‍ ആളുകള്‍ തിക്കി തിരക്കുകയായിരുന്നു. അക്കൂട്ടത്തില്‍ ക്യൂവിലെ അവസാനത്തെ വ്യക്തിയായി ഇടം നേടിയ ആള്‍ ആരാണെന്ന് അറിയാമോ?ഹൈ വൈകോമ്പിന് സമീപമുള്ള ക്രിസ്സി ഹീറി ആയിരുന്നു ക്യൂവിലെ അവസാനത്തെ വ്യക്തി. തനിക്കു ലഭിച്ച വലിയ ഭാഗ്യമായാണ് ഹീറി ഈ അവസരത്തെ കാണുന്നത്. രാജ്ഞിയെ കാണാനായി കാത്തു നിന്നവരുടെ ക്യൂ കിലോമീറ്ററുകളോളം നീണ്ടു കിടക്കുമ്പോഴാണ് രാവിലെ 6.30 -ന് അധികൃതര്‍ പൊതുദര്‍ശനം അവസാനിപ്പിച്ചത്. അക്കൂട്ടത്തില്‍ ഏറ്റവും ഒടുവിലത്തെ ആളാകാന്‍ ഭാഗ്യം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ക്രിസ്സി ഹീറി. രണ്ടുതവണയാണ് ഹീറി രാജ്ഞിയുടെ ഭൗതിക ശരീരത്തെ വണങ്ങിയത്.ക്യൂവില്‍ മണിക്കൂറുകളോളം നിന്നതിനു ശേഷം പുലര്‍ച്ചെ ഒരു മണിയോടെയാണ് ആദ്യം അവര്‍ക്ക് രാജ്ഞിയെ കാണാനായത്.

അപ്പോഴാണ് വീണ്ടും ഒരു നോക്കു കൂടി കാണണമെന്ന ആഗ്രഹം ഹീറിയ്ക്ക് ഉണ്ടായത്. പിന്നെ ഒന്നും നോക്കിയില്ല വീണ്ടും ക്യൂവിന്റെ ഏറ്റവും പുറകിലായി ഇടം പിടിച്ചു. അങ്ങനെ വീണ്ടും മണിക്കൂറുകള്‍ക്കു ശേഷം രാവിലെ 6. 30 ഓടെ ക്യൂവില്‍ ഇടം നേടിയ അവസാനത്തെ വ്യക്തിയായി അവര്‍ വീണ്ടും രാജ്ഞിയ്ക്കരികില്‍ എത്തി. രണ്ടുതവണ രാജ്ഞിയെ കാണാന്‍ കഴിഞ്ഞത് വലിയ ഭാഗ്യവും അംഗീകാരവുമായാണ് താന്‍ കാണുന്നതെന്ന് പിന്നീട് ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു. നീണ്ട മണിക്കൂറുകള്‍ കാത്തുനിന്ന ദിവസമായിരുന്നെങ്കിലും ഈ ദിവസം തന്റെ ജീവിതത്തിലെ മറക്കാനാകാത്ത ദിവസമാണെന്നും അവര്‍ പറഞ്ഞു. മറ്റാര്‍ക്കും പകരം വെക്കാനാകാത്ത വ്യക്തിത്വമാണ് രാജ്ഞിയെന്ന് അവര്‍ പറഞ്ഞു.14 മണിക്കൂറുകളാണ് ഇവര്‍ ക്യൂവില്‍ നിന്നത്. എന്നാലും ഇപ്പോഴും വീട്ടില്‍ പോയി വിശ്രമിക്കാന്‍ ഹീറി തയ്യാറല്ല. രാജ്ഞിയുടെ ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അവര്‍ ഇപ്പോഴും ലണ്ടനില്‍ നില്‍ക്കുകയാണ്. രാജ്ഞിയുടെ ഭൗതികശരീരം അവസാനമായി കാണാന്‍ എത്തിയവരുടെ എണ്ണം ഇപ്പോഴും കൃത്യമല്ല. ഏതായാലും രാജ്ഞി മരിച്ച നിമിഷം മുതല്‍ ലണ്ടനിലെ തെരുവുകള്‍ ജനനിബിഡമാണ്.

 
Other News in this category

 
 




 
Close Window