Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
UK Special
  Add your Comment comment
ലണ്ടനിലെ പാര്‍ക്കുകള്‍ പൂക്കള്‍ കൊണ്ട് നിറഞ്ഞു, കാലു കുത്താന്‍ ഇടമില്ല
reporter

ലണ്ടന്‍: ലണ്ടനിലെ ഗ്രീന്‍ പാര്‍ക്കില്‍ കാലുകുത്താന്‍ പോയിട്ട് ഒരു തരി പുല്ലുപോലും കാണാന്‍ പറ്റാത്ത അവസ്ഥയാണ് ഇപ്പോള്‍. ആ രീതിയില്‍ പൂക്കള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് പാര്‍ക്ക്. എലിസബത്ത് രാജ്ഞയ്ക്കായി പുഷ്പാഞ്ജലി അര്‍പ്പിക്കുന്നതിനുള്ള രണ്ട് ഔദ്യോഗിക പാര്‍ക്കുകളില്‍ പ്രധാനപ്പെട്ടതാണ് ബക്കിംഗ്ഹാം കൊട്ടാരത്തിനോട് ചേര്‍ന്നുള്ള ഗ്രീന്‍ പാര്‍ക്ക്.പൊതുജനങ്ങള്‍ക്ക് ഇവിടെയാണ് രാജ്ഞിയോടുള്ള ആദരസൂചകമായി പുഷ്പചക്രങ്ങള്‍ സമര്‍പ്പിക്കാനും ബഹുമാനാര്‍ത്ഥമായുള്ള കുറിപ്പുകളും മറ്റു വസ്തുക്കളും സമര്‍പ്പിക്കാന്‍ ഉള്ള സ്ഥലം. ഇതോടെ ആയിരക്കണക്കിന് ജനങ്ങള്‍ ആണ് ഓരോ ദിവസവും ഇവിടേക്ക് ഒഴുകിയെത്തുന്നത്. ഗ്രീന്‍ പാര്‍ക്കിന്റെ ഉള്‍വശം ഇപ്പോള്‍ തന്നെ പൂക്കള്‍ കൊണ്ടും കയ്യെഴുത്തു കുറിപ്പുകള്‍ കൊണ്ടും ചിത്രങ്ങള്‍ കൊണ്ടും നിറഞ്ഞു കഴിഞ്ഞു. പാര്‍ക്ക്കാണാനും നിരവധി ആളുകള്‍ ഇവിടേക്ക് എത്തുന്നുണ്ട്. ആളുകളുടെ വന്‍ തിരക്കു കാരണം ഈ മേഖല പൂര്‍ണമായും സ്തംഭിച്ച അവസ്ഥയിലാണ്.

നഗരത്തിന്റെ മറ്റ് ഇടങ്ങളില്‍ നടക്കുന്ന അനുസ്മരണ ചടങ്ങുകളില്‍ നിന്നും ശേഖരിക്കുന്ന വസ്തുക്കളും ഇവിടേക്കാണ് കൊണ്ടുവരുന്നത്. ചുരുക്കത്തില്‍ ഗ്രീന്‍ പാര്‍ക്ക് എലിസബത്ത് രാജ്ഞിയുടെ ഓര്‍മ്മകളാല്‍ നിറഞ്ഞു കഴിഞ്ഞിരിക്കുന്നു. പൂക്കള്‍ക്ക് പുറമെ എലിസബത്ത് രാജ്ഞയ്ക്കായി സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പുകള്‍, സ്വന്തമായി വരച്ച രാജ്ഞിയുടെ ചിത്രങ്ങള്‍, മറ്റു ഫോട്ടോകള്‍, മൃഗങ്ങളുടെയും മറ്റും പാവക്കുട്ടികള്‍, ചായം പൂശിയ മുട്ടകള്‍, പതാകകള്‍ , പോസ്റ്ററുകള്‍, അഭിനന്ദന ടോക്കണുകള്‍ തുടങ്ങിയവയും പാര്‍ക്കില്‍ ഉണ്ട്. ഇതിനു സമീപത്തുനിന്ന് ഫോട്ടോയെടുക്കാനും നിരവധി ആളുകള്‍ എത്തുന്നുണ്ട്. ആളുകള്‍ വലിയതോതില്‍ വന്നു തുടങ്ങിയതോടെ ഈ മേഖലയില്‍ വന്‍ ഗതാഗത കുരുക്ക് ആണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്.രാജ്ഞിയോടുള്ള ബ്രിട്ടന്‍ ജനതയുടെ സ്‌നേഹത്താല്‍ ഇപ്പോള്‍ ഗ്രീന്‍ പാര്‍ക്കിനുള്ളില്‍ ട്രിബ്യൂട്ട് ഏരിയ നിറഞ്ഞു കവിയുകയാണ്. വരുംദിവസങ്ങളിലും സമാനമായ രീതിയില്‍ ആളുകള്‍ ഇങ്ങോട്ട് ഒഴുകിയെത്തും എന്നുള്ള പ്രതീക്ഷയില്‍ തന്നെയാണ് അധികൃതര്‍.

 
Other News in this category

 
 




 
Close Window