Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
UK Special
  Add your Comment comment
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ മലയാളി വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു
reporter

ലണ്ടന്‍: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ മലയാളി വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. ഹാമില്‍ട്ടണ്‍ റോഡിലെ ലിറ്റില്‍ ഗ്രേ സ്ട്രീറ്റില്‍ വെച്ച് 4.30ഓടെ അപകടം സംഭവിച്ചത്. അപകടത്തില്‍ മരിച്ചത് മലയാളി വിദ്യാര്‍ത്ഥി ജിബിന്‍ സി ബിനോയ് ആണ് . 29 വയസ്സായിരുന്നു. ജിബിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കും മറ്റുമായി നസമാഹരണം സംഘടിപ്പിക്കുന്നു. ലണ്ടന്‍ ഒന്റാരിയോ മലയാളി അസോസിയേഷന്‍ (ലോമ) ആണ് ഈ ധനസമാഹരണം സംഘടിപ്പിക്കുന്നത്. കൂത്താട്ടുകുളം ചെറുവിപുത്തന്‍പുരയില്‍ ബിനോയ് ഏബ്രഹാമിന്റെയും കുഞ്ഞുമോള്‍ ബിനോയിയുടെയും മകനാണ് മരിച്ച ജിബിന്‍. ഫാന്‍ഷ്വാവേ കോളേജ് വിദ്യര്‍ത്ഥിയായിയായിരുന്നു.

ജിബിന്‍ പാര്‍ട്ട് ടൈം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിന്റെ ഇടയില്‍ ആണ് അപകടം സംഭവിച്ചത്. ജിബിന്‍ സഞ്ചരിച്ചിരുന്ന സൈക്കിള്‍ ഒരു കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ജിബിന് ഗുരുതരമായ പരിക്കേറ്റു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. ജിബിന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും എടുക്കുക. ബാക്കി തുക കുടുംബത്തെ സഹായിക്കാന്‍ നല്‍ക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത്. മരിച്ച ജിബിന്റെ പേരില്‍ അദ്ദേഹത്തിന്റെ എംപ്ലോയര്‍ GO Fund ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ സുഹൃത്തുക്കളും കുടുംബവും ഇത് നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പലര്‍ക്കും ഇടയില്‍ ഇത് ആശയകുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്.

 
Other News in this category

 
 




 
Close Window