Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
UK Special
  Add your Comment comment
ലെസ്റ്റര്‍ കലാപം ലണ്ടനിലേക്കും വ്യാപിക്കുന്നു, ആശങ്കയില്‍ ജനം
reporter

ലണ്ടന്‍: എരിതീയില്‍ എണ്ണയൊഴിക്കാന്‍ ചട്ടംകട്ടിയ കുറച്ചുപേര്‍കൂടി ചേര്‍ന്നതോടെ ലെസ്റ്റര്‍ കലാപം ലണ്ടനിലേക്കും വ്യാപിച്ചേക്കുമെന്ന് ആശങ്ക. ലണ്ടനില്‍ നിന്നുള്ള ഇസ്ലാം പ്രഭാഷകന്‍ ലെസ്റ്ററില്‍ മതവിദ്വേഷമുണ്ടാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ലണ്ടനില്‍ നിന്ന് ഈസ്റ്റ് മിഡ്ലാന്‍ഡ്സ് നഗരത്തിലേക്ക് കഴിഞ്ഞാഴ്ച എത്തിയ മുഹമ്മദ് ഹിജാബ് ഹിന്ദുക്കളെ വിളിച്ചത് ദുര്‍ബലരും ഭീരുക്കളുമെന്നാണ്. മുഹമ്മദ് ഹിജാബിന്റെ ആറു ലക്ഷം വരുന്ന സബ്സ്‌ക്രൈബേഴ്സുള്ള യൂട്യൂബ് ചാനലിലാണ് മുസ്ലീം ജനതയെ അഭിസംബോധന ചെയ്ത് വീഡിയോ പോസ്റ്റിട്ടത്. കുറച്ചുപേര്‍ മാസ്‌ക് ഉപയോഗിച്ചിട്ടുള്ളതായും വീഡിയോയില്‍ കാണാം. ഇന്ത്യ പാക് മത്സരമാണ് ഹിന്ദു മുസ്ലീം കലാപത്തിലേക്ക് വഴിവച്ചത്. ഹിന്ദുക്കളുടെ പക്ഷത്ത് നിന്നു സംസാരിക്കാന്‍ തീവ്ര ഹിന്ദുത്വ വക്താവായ സാധ്വി ഋതംബര യുകെയിലേക്കെന്ന വാര്‍ത്തയും ചര്‍ച്ചയായി. നിലവിലെ കണക്കു പ്രകാരം 158 സ്ഥലങ്ങളിലാണ് വിഷയത്തില്‍ സംഘര്‍ഷമുണ്ടായത്. 47 പേര്‍ അറസ്റ്റിലായി. എട്ടുപേര്‍ കൊലപാതക ശ്രമം നടത്തിയതിനും മാരകമായ ആയുധങ്ങള്‍ കൈവശം വച്ചതിനും ഉള്‍പ്പെടെ കുറ്റം ചുമത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിനിടെയാണ് വിവാദ വീഡിയോ പുറത്തുവന്നത്.

വെസ്റ് മിഡ്ലാന്‍ഡ്സിലെ സ്മെത്ത്വിക്കില്‍ മുസ്ലീം വിഭാഗത്തിലുള്ളവര്‍ പ്രതിഷേധിച്ചിരുന്നു. ഹിന്ദുക്കളെ അപമാനിച്ച് പ്രകോപനമുണ്ടാക്കുകയും ക്ഷേത്രത്തില്‍ ഇരച്ചുകയറാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ പൊലീസ് തടഞ്ഞു. വാട്സ് ആപ്പില്‍ വിവാദവും വിദ്വേഷവുമുണ്ടാക്കുന്നതില്‍ കുപ്രസിദ്ധനായ അന്‍ജും ചൗധരിയുടെ പ്രകോപന സന്ദേശം പ്രചരിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇന്ത്യ പാക് മത്സരത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ മുസ്ലീം വ്യാപാരികളേറെയുള്ള സ്ഥലത്ത് പ്രകടനം നടത്തിയതിന്റെ വീഡിയോ പുറത്തുവന്നു. സെപ്തംബര്‍ 17നുള്ളതാണിത്. ഹിന്ദുക്കളെ ഭീഷണിപ്പെടുത്തിയതായി ഇതിനിടെ ആരോപണം ഉയര്‍ന്നു. മുഖം മൂടി ധരിച്ച ചിലര്‍ കാവി പതാക നശിപ്പിക്കാന്‍ ശ്രമിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. എന്നാല്‍ സംഘര്‍ഷം ഒഴിവാക്കാന്‍ മധ്യസ്ഥ ശ്രമങ്ങളും നടക്കുന്നുണ്ട്. ഇന്ത്യ പാക് ഹൈക്കമ്മീഷനുകള്‍ കലാപത്തെ അപലപിച്ചു. ശക്തമായ നടപടി കൈക്കൊള്ളാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. വിദ്വേഷത്തെ ആളികത്തിക്കാന്‍ ഒരു വിഭാഗം ശ്രമിക്കുമ്പോള്‍ കലാപ ഭീതിയില്‍ തന്നെയാണ് ജനം.

 
Other News in this category

 
 




 
Close Window