Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
UK Special
  Add your Comment comment
വിന്റര്‍ സീസണില്‍ പണപ്പെരുപ്പം 22 ശതമാനം എത്തുമെന്ന് റിപ്പോര്‍ട്ട്,
reporter

ലണ്ടന്‍: റോക്കറ്റ് പോലെ കുതിച്ചുയരുന്ന പണപ്പെരുപ്പം മൂലം അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പുള്ള രണ്ട് വര്‍ഷവും പൊതുമേഖലാ ജീവനക്കാരെ കാത്തിരിക്കുന്നത് ശമ്പള ഞെരുക്കം. ടോറി നേതൃപോരാട്ടം നടത്തവെ സ്പെന്‍ഡിംഗ് റിവ്യൂ നടത്തുമെന്ന് പ്രഖ്യാപിച്ച ലിസ് ട്രസ് പ്രധാനമന്ത്രി പദം കരസ്ഥമാക്കിയതോടെ ഈ പദ്ധതി ഉപേക്ഷിച്ചു.2023-ല്‍ പണപ്പെരുപ്പം ഡബിള്‍ നിരക്കുകളിലേക്ക് എത്തിച്ചേരുമെന്ന സാധ്യത മുന്നില്‍ക്കാണുമ്പോഴാണ് ട്രസിന്റെ പിന്‍മാറ്റം. ഇത് 2024-ന് മുന്‍പ് പബ്ലിക് സെക്ടര്‍ ജീവനക്കാര്‍ക്ക് റിയല്‍-ടേം പേ കട്ടിന് കാരണമാകുമെന്നാണ് ടൈംസ് റിപ്പോര്‍ട്ട്. ഈ വിന്ററില്‍ തന്നെ ബ്രിട്ടന്റെ പണപ്പെരുപ്പം 22 ശതമാനം എത്തുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ബില്‍ അടയ്ക്കാന്‍ കഴിയാത്ത അവസ്ഥയും, ബിസിനസ്സുകള്‍ തകരുന്നതിനും ഇടയാക്കും.

ഗോള്‍ഡ്മാന്‍ സാഷസിന്റെ പ്രവചനം അനുസരിച്ച് 2023ല്‍ പണപ്പെരുപ്പം ഇരട്ടിയാകുമെന്നാണ് മുന്നറിയിപ്പ്. എനര്‍ജി ബില്ലുകളിലെ പ്രൈസ് ക്യാപ് വര്‍ദ്ധന തുടരുന്നതാണ് ഇതിന് കാരണം.ഏറ്റവും ഉയര്‍ന്ന 45 പെന്‍സ് ടാക്സ് നിരക്കും, ഇന്‍കം ടാക്സില്‍ 1 പെന്‍സ് അടിസ്ഥാന നിരക്കിലെ കുറവുമാണ് ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗ് മിനി ബജറ്റില്‍ നടത്തിയ പ്രധാന പ്രഖ്യാപനങ്ങള്‍. അര നൂറ്റാണ്ടിനിടെ ഒരു ബ്രിട്ടീഷ് ഗവണ്‍മെന്റ് നടത്തിയ ഏറ്റവും വലിയ നികുതി വെട്ടിക്കുറയ്ക്കലാണ് ഇത്. ജീവിതച്ചെലവ് പ്രതിസന്ധിയില്‍ ഉഴലുന്ന ജനങ്ങള്‍ക്ക് കൂടുതല്‍ നികുതി വെട്ടിക്കുറവുകള്‍ പ്രഖ്യാപിക്കുമെന്നാണ് ചാന്‍സലറുടെ വാഗ്ദാനം. £12,570വര്‍ഷത്തില്‍ 50,000 ഡോളറിന് മുകളില്‍ വരുമാനമുള്ള രക്ഷിതാക്കളെ ബാധിക്കുന്ന ചൈല്‍ഡ് ബെനഫിറ്റിലെ ടാക്സ് ഒഴിവാക്കാനും, വീട്ടില്‍ കുട്ടികളെയും, പ്രിയപ്പെട്ടവരെയും നോക്കാനായി ഇരിക്കുന്നവര്‍ക്ക് ടാക്സ് ബ്രേക്ക് നല്‍കാനും ക്വാസി ക്വാര്‍ട്ടെംഗ് ആലോചിക്കുന്നുണ്ട്.

ഇതിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് ലിസ് ട്രസിനെ തെരഞ്ഞെടുത്തത് മണ്ടത്തരമായോ? ഇക്കാര്യത്തില്‍ വ്യക്തമായി പ്രതികരിക്കാന്‍ സമയമായിട്ടില്ലെങ്കിലും സാധാരണ ജനത്തിന് മേലുള്ള ജീവിതഭാരം കുറയ്ക്കാനെന്ന പേരില്‍ അവരുടെ ടീമിലെ ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗ് അവതരിപ്പിച്ച മിനി-ബജറ്റിലെ ഭൂരിഭാഗം പദ്ധതികളും ധനികര്‍ക്ക് അനുകൂലമാകുകയും ചെയ്തു. ചാന്‍സലറുടെ ടാക്സ് വെട്ടിക്കുറയ്ക്കലും, കൂടുതല്‍ കടമെടുപ്പും ചേര്‍ന്ന് വിപണിയെ പിടിച്ചുലയ്ക്കുകയാണ്.യുകെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന ഭീതിയാണ് മിനി ബജറ്റ് നല്‍കിയത്. ഇതിന് പിന്നാലെ പൗണ്ടിന്റെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. വീക്കെന്‍ഡില്‍ വിപണി തുറന്നപ്പോള്‍ യുഎസ് ഡോളറിനെതിരെ 1.035 ഡോളറിലാണ് പൗണ്ടിന്റെ വ്യാപാരം.

സര്‍ക്കാരിന്റെ നികുതി വെട്ടിക്കുറവുകള്‍ ധനസ്ഥിതിയെ അതിന്റെ പരിധിയിലേക്ക് നയിക്കുമെന്ന് നിക്ഷേപകര്‍ ഭയപ്പെടുന്നു. യൂറോപ്പിലെ പൊതു നാണയമായ യൂറോയ്ക്കും വിപണിയില്‍ തിരിച്ചടി നേരിടുകയാണ്. എനര്‍ജി പ്രതിസന്ധി വിന്ററിലേക്ക് നീളുന്നതോടെയാണ് യൂറോയും വീഴുന്നത്. സ്റ്റെര്‍ലിംഗ് ഏറ്റവും കുറഞ്ഞ നിരക്കായ 1.0327 ഡോളറിലെത്തിയെങ്കിലും 1.0490 ഡോളറിലാണ് അവസാന വ്യാപാരം നടന്നത്. വന്‍തോതില്‍ കടമെടുപ്പ് നടത്തിയാണ് പുതിയ ധനകാര്യ മന്ത്രി ക്വാസി ക്വാര്‍ട്ടെംഗ് 50 വര്‍ഷത്തിനിടെ ഉയര്‍ന്ന നികുതി വെട്ടിക്കുറവ് വരുത്തിയത്.ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രതികരണം കാത്തിരിക്കുകയാണ് നിക്ഷേപകര്‍. വളര്‍ച്ച മുരടിക്കുമ്പോള്‍ കടമെടുത്ത് പ്രഖ്യാപനങ്ങള്‍ നടത്തുന്നത് സുരക്ഷിതമല്ലെന്നാണ് നിക്ഷേപകരുടെ നിലപാട്. ഇതാണ് വിപണിയില്‍ തിരിച്ചടിയാകുന്നത്.

 
Other News in this category

 
 




 
Close Window