Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
UK Special
  Add your Comment comment
ലണ്ടനിലെ ഹീത്രൂ എയര്‍പോര്‍ട്ടില്‍ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ചു: ആര്‍ക്കും പരിക്കില്ലെന്ന് റിപ്പോര്‍ട്ട്
reporter
ഹീത്രൂ വിമാനത്താവളത്തില്‍ രണ്ട് യാത്രാ വിമാനങ്ങള്‍ കൂട്ടിമുട്ടിയതിനെ തുടര്‍ന്ന് ടാര്‍മാകിലേക്ക് കുതിച്ച് എമര്‍ജന്‍സി സര്‍വീസുകള്‍. ബുധനാഴ്ച വൈകുന്നേരം ടാക്സിംഗ് ചെയ്യവെയാണ് വിമാനങ്ങള്‍ കൂട്ടിമുട്ടിയത്. രാത്രി 8 മണിയോടെയാണ് രണ്ട് കൊമേഴ്സ്യല്‍ യാത്രാ വിമാനങ്ങള്‍ ഉള്‍പ്പെട്ട സംഭവം ഉണ്ടായതെന്ന് ഹീത്രൂ സ്ഥിരീകരിച്ചു. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല.

ഒരു കൊറിയന്‍ എയര്‍ 777 വിമാനമാണ് ഐസ്ലാന്‍ഡ് എയര്‍ 767 ജെറ്റുമായി ഉരസിയത്. എന്നാല്‍ ഇതൊരു സമ്പൂര്‍ണ്ണ കൂട്ടിയിടിയിലേക്ക് പോയില്ലെന്ന് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി. കൊറിയന്‍ വിമാനം ലണ്ടനില്‍ നിന്നും 19.35ന് കൊറിയയിലെ സോളിലേക്ക് പുറപ്പെടേണ്ടതായിരുന്നു.

കൊറിയന്‍ എയറിന്റെ ചിറകിടിച്ച് ഐസ്ലാന്‍ഡ് എയര്‍ വിമാനത്തിന്റെ വാലിന് കാര്യമായ തകരാര്‍ സംഭവിച്ചിട്ടുണ്ട്. ടാക്സിംഗ് ചെയ്യവെ മറ്റൊരു വിമാനത്തില്‍ ഉരസിയെന്ന് ഉറപ്പാണ്, ടെക്നിക്കല്‍ പ്രശ്നമെന്ന് അറിയിച്ച് വീണ്ടും ഗേറ്റിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു, ഒരു യാത്രക്കാരന്‍ ട്വിറ്ററില്‍ കുറിച്ചു.

വിമാനം ഔദ്യോഗികമായി റദ്ദാക്കി, എന്നിരുന്നാലും എല്ലാവരും സുരക്ഷിതരാണെന്ന സന്തോഷത്തിലാണ് മറ്റൊരു യാത്രക്കാരന്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window