Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
UK Special
  Add your Comment comment
യുകെയില്‍ പ്രോപ്പര്‍ട്ടി വാങ്ങി നാട്ടിലേക്കു പോയവരുടെ പോക്കറ്റ് കാലിയാകും: പുതിയ ടാക്‌സ് രീതിയുമായി ബ്രിട്ടന്‍
Text by: Reporter
കോടീശ്വരന്‍മാരില്‍ നിന്നും പുതിയ ടാക്സ് ഈടാക്കാന്‍ ചാന്‍സലര്‍ ജെറമി ഹണ്ട്. വിദേശത്ത് ജീവിക്കുകയും, യുകെയില്‍ ആഡംബര ഭവനങ്ങള്‍ വാങ്ങിക്കൂട്ടുകയും ചെയ്യുന്ന കോടീശ്വരന്‍മാരില്‍ നിന്നും പുതിയ ടാക്സ് ഈടാക്കാനാണു ചാന്‍സലര്‍ ഒരുങ്ങുന്നത്. ആഡംബര ബ്രിട്ടീഷ് വസതികള്‍ വാങ്ങുകയും, ഇതില്‍ താമസിക്കാതെ ഇരിക്കുകയും ചെയ്യുന്നത് ഭവനവിലകളെ കൂടുതല്‍ മുന്നോട്ട് നയിക്കുകയാണ്. ലണ്ടന്‍ ഉള്‍പ്പെടെയുള്ള ചില ഭാഗങ്ങളിലെ തെരുവുകള്‍ വിജനമായ പട്ടണങ്ങളായി മാറുന്നുണ്ട്.

2010ന് ശേഷം ഇംഗ്ലണ്ടിലും, വെയില്‍സിലും വീടുകള്‍ സ്വന്തമാക്കിയ വിദേശികളുടെ എണ്ണം മൂന്നിരട്ടിയായി ഉയര്‍ന്നു. 88,000-ല്‍ നിന്നും 247,000-ലേക്കാണ് വിദേശ ഭവന ഉടമകളുടെ എണ്ണം ഉയര്‍ന്നിരിക്കുന്നത്.

സാമ്പത്തിക രംഗത്തെ വമ്പിച്ച കമ്മിപരിഹരിക്കാന്‍ ഇതില്‍ നിന്നും സമാഹരിക്കുന്ന ബില്ല്യണുകള്‍ കൊണ്ട് സാധിക്കുമെന്ന് സീനിയര്‍ മന്ത്രിമാര്‍ പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് വ്യക്തമാക്കി. 50 ബില്ല്യണ്‍ പൗണ്ടിന്റെ ചെലവഴിക്കല്‍ വെട്ടിക്കുറവുകളും, നികുതി വര്‍ദ്ധനവുകളുമാണ് പ്രധാനമന്ത്രി സുനാകും, ചാന്‍സലര്‍ ജെറമി ഹണ്ടും വിഭാവനം ചെയ്യുന്നത്.

ബെനഫിറ്റുകള്‍ പണപ്പെരുപ്പത്തിന് ആനുപാതികമായി വര്‍ദ്ധിപ്പിക്കുന്നതിന് പകരം ശമ്പളത്തിനൊപ്പമാക്കാനുള്ള പദ്ധതി സര്‍ക്കാര്‍ ശക്തമായി പരിഗണിക്കുന്നുണ്ട്.

വ്യക്തിഗത ടാക്സ് വര്‍ദ്ധനവ് ഉള്‍പ്പെടെ എല്ലാ പദ്ധതികളും സജീവ പരിഗണനയില്‍ തന്നെയാണെന്ന് ട്രഷറി വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window