Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
UK Special
  Add your Comment comment
സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ പിഴ മാത്രമല്ല, പെനാല്‍റ്റി പോയിന്റും വരും
reporter

ലണ്ടന്‍: സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നുണ്ടെങ്കിലും പലര്‍ക്കും അതു ശീലമാക്കാന്‍ നിര്‍ബന്ധമാണ്. അപകടത്തില്‍പ്പെടുന്നവര്‍ അധികവും സീറ്റ് ബെല്‍റ്റ് ധരിക്കുന്നില്ലെന്നതാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം കാര്‍ അപകടത്തില്‍ മരിച്ചവരില്‍ മൂന്നിലൊന്ന് പേരും സീറ്റ് ബെല്‍റ്റുകള്‍ ധരിച്ചിരുന്നില്ല. വെറും ഫൈന്‍ മാത്രം ഈടാക്കിയാല്‍ നിയമം പാലിച്ചേക്കില്ലെന്ന സ്ഥിതിയാണ്. 2021ല്‍ അപകടത്തില്‍ മരിച്ചവരില്‍ 30 ശതമാനവും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. ഡ്രൈവറോ യാത്രക്കാരോ സീറ്റ് ബെല്‍റ്റ് ഉപയോഗിച്ചില്ലെങ്കില്‍ നൂറു പൗണ്ട് പിഴ നോട്ടീസ് നല്‍കുകയാണ് പതിവ്. പിഴയ്ക്കൊപ്പം പെനാല്‍റ്റി പോയിന്റുകള്‍ കൂടി നല്‍കാനുള്ള ആലോചനയിലാണ് എംപിമാര്‍.


അപകട മരണം ഉയരുന്നതോടെ നിര്‍ണ്ണായക പ്രഖ്യാപനമാണ് സൗത്ത് റിബിളില്‍ നിന്നുള്ള കണ്‍സര്‍വേറ്റിവ് എംപിയും ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്റെ മുന്‍ പാര്‍ലമെന്ററി സെക്രട്ടറിയുമായിരുന്ന കാതറിന്‍ ഫ്ളെച്ചര്‍ നല്‍കുന്നത്. പുതിയ നിയമ ഭേദഗതി അനിവാര്യമാണെന്നാണ് അഭിപ്രായം ഉയരുന്നത്. 14 വയസ്സിന് മേലുള്ള യാത്രക്കാരും ഡ്രൈവറും സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ നൂറു പൗണ്ട് പിഴ.പകരം അവയര്‍നെസ് കോഴ്സിനു പോയാല്‍ പിഴ ഒഴിവാക്കും. സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് കുട്ടികളെങ്കില്‍ ഡ്രൈവര്‍ പിഴ അടക്കണം. നിയമം കര്‍ശനമാക്കിയെങ്കിലും സീറ്റ് ബെല്‍റ്റ് ധരിക്കുന്നവരുടെ എണ്ണം വര്‍ധിപ്പിക്കാമെന്ന കണക്കു കൂട്ടലിലാണ് പുതിയ നിര്‍ദ്ദേശം.

 
Other News in this category

 
 




 
Close Window