Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടിലും വെയില്‍സിലും താമസിക്കുന്ന ആറിലൊരാള്‍ വിദേശി, ഒന്നാം സ്ഥാനം ഇന്ത്യക്കാര്‍ക്ക് തന്നെ
reporter

ലണ്ടന്‍: യുകെയ്ക്ക് പുറത്ത് ജനിച്ച് ബ്രിട്ടീഷ് പൗരത്വം നേടിയവരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യ. യുകെ ജനസംഖ്യയുടെ 1.5%, അതായത് 925,000 ഇന്ത്യക്കാരാണ് ബ്രിട്ടനില്‍ സ്ഥിരതാമസം ഉറപ്പിച്ചിട്ടുള്ളത്. ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി ബ്രിട്ടനെ പ്രതിസന്ധി ഘട്ടത്തില്‍ മുന്നോട്ട് നയിക്കുന്ന വര്‍ത്തമാനങ്ങള്‍ക്കിടെയാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് സെന്‍സസ് കണക്കുകള്‍ പുറത്തുവിടുന്നത്.ഇംഗ്ലണ്ടിലും, വെയില്‍സിലും താമസിക്കുന്ന ആറില്‍ ഒരാള്‍ വീതം യുകെയ്ക്ക് പുറത്ത് ജനിച്ചവരാണെന്ന് സെന്‍സസ് വ്യക്തമാക്കുന്നു. പത്ത് മില്ല്യണ്‍ വരുന്ന യുകെ ഇതര പൗരന്‍മാര്‍ക്കാണ് ഇപ്പോള്‍ ബ്രിട്ടന്‍ സ്വന്തം രാജ്യമായി മാറിയിരിക്കുന്നത്. അതേസമയം റൊമാനിയക്കാരുടെ എണ്ണത്തില്‍ വമ്പിച്ച കുതിച്ചുകയറ്റവും ഒഎന്‍എസ് കണക്കുകള്‍ വ്യക്തമാക്കി.

റൊമാനിയയില്‍ ജനിച്ചവരുടെ എണ്ണം 2011-ല്‍ നിന്നും 80,000 വര്‍ദ്ധിച്ച് 2021-ല്‍ 539,000 ആയാണ് ഉയര്‍ന്നത്.ഇംഗ്ലണ്ടിലും, വെയില്‍സിലുമായി ഇപ്പോള്‍ താമസിക്കുന്നവരില്‍ യുകെയ്ക്ക് പുറത്ത് ജനിച്ചവരുടെ എണ്ണം 2011ന് ശേഷം 2.5 മില്ല്യണ്‍ വളര്‍ച്ചയും നേടി. 2014ല്‍ യൂറോപ്യന്‍ യൂണിയനില്‍ ജോലി ചെയ്യുന്നതിനുള്ള വിലക്കുകള്‍ പിന്‍വലിച്ചതാണ് റൊമാനിയക്കാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചതെന്നാണ് കരുതുന്നത്.ഒഎന്‍എസ് കണക്കുകള്‍ പ്രകാരം പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇവയാണ്:- 2011-ല്‍ യുകെയ്ക്ക് പുറത്ത് ജനിച്ചവരുടെ എണ്ണം 7.5 മില്ല്യണായിരുന്നത്, 2021-ല്‍ 10 മില്ല്യണിലെത്തി.- ലണ്ടനിലാണ് യുകെയ്ക്ക് പുറമെ ജനിച്ച ആളുകള്‍ ഏറ്റവും കൂടുതല്‍ വസിക്കുന്നത്.- ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ജനസംഖ്യ 2011-ലെ 56,075,912-ല്‍ നിന്നും 3.5 മില്ല്യണ്‍ വര്‍ദ്ധിച്ച് 2021-ല്‍ 59,597,542 ആയി ഉയര്‍ന്നു.- ഇംഗ്ലണ്ടിലും വെയില്‍സിലും എത്തുന്ന വിദേശികളില്‍ പ്രധാനമായും 18 മുതല്‍ 29 വയസ്സ് വരെ പ്രായമുള്ളവര്‍. യുകെ ജനസംഖ്യയിലെ 1.5 ശതമാനമായി മാറിക്കൊണ്ട് 925,000 ഇന്ത്യക്കാരാണ് ബ്രിട്ടീഷ് പൗരന്‍മാരായി ജീവിക്കുന്നത്. പോളണ്ടാണ് രണ്ടാം സ്ഥാനത്ത്, 743,000, മൂന്നാമതുള്ള പാകിസ്ഥാനില്‍ നിന്നും 624,000 പേരും യുകെയിലുണ്ട്. ടോപ്പ് 10 രാജ്യങ്ങളില്‍ നിന്നും യുഎസും, ജമൈക്കയുമാണ് പുറത്തായത്.

 
Other News in this category

 
 




 
Close Window