Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
UK Special
  Add your Comment comment
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് മൂന്നു ശതമാനം വര്‍ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് മൂന്ന് ശതമാനമായി ഉയര്‍ത്തിയേക്കുമെന്ന് സൂചനകള്‍ പുറത്ത് വന്നു. 1989 ന് ശേഷമുള്ള ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അടിസ്ഥാന നിരക്കിലെ ഏറ്റവും വലിയ വര്‍ദ്ധനവായിരിക്കും ഇന്ന് പ്രഖ്യാപിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വ്യാഴാഴ്ച കുതിച്ചുയരുമെന്ന് പ്രതീക്ഷിക്കുന്നതായി വിദഗ്ദര്‍ കണക്കുകൂട്ടുന്നു. അടുത്ത വസന്തകാലം വരെ പണപ്പെരുപ്പ നിരക്ക് ഇരട്ടിയായി തുടരുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കണക്ക് കൂട്ടുന്നത്. പണപ്പെരുപ്പ നിരക്ക് കുറയ്ക്കാന്‍ പലിശ നിരക്ക് കുറയ്ക്കുകയല്ലാതെ മറ്റു വഴികളില്ലെന്ന് അധികൃതര്‍ പറയുന്നു.തുടര്‍ച്ചയായ എട്ടാമത്തെ പലിശനിരക്ക് വര്‍ദ്ധനയെ അടയാളപ്പെടുത്തിക്കൊണ്ട്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 0.75 ശതമാനം വര്‍ധിപ്പിച്ച് 3% ആക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് മോണിറ്ററി പോളിസി കമ്മിറ്റിയുടെ (എംപിസി) യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപിക്കുക.

യുഎസ് ഫെഡറല്‍ റിസര്‍വ് ബുധനാഴ്ച നിരക്ക് 0.75 ശതമാനം വര്‍ധിപ്പിച്ചതും കഴിഞ്ഞയാഴ്ച പ്രധാന നിക്ഷേപ നിരക്ക് അതേ തുകയില്‍ ഇസിബി വര്‍ദ്ധിപ്പിച്ചതും ഒമ്പത് എംപിസി അംഗങ്ങള്‍ക്ക് മേല്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുന്നതില്‍ സമ്മര്‍ദ്ദം ചെലുത്തും. എംപിസി വേനല്‍ക്കാലത്ത് 0.5% വര്‍ദ്ധനവ് നടപ്പാക്കിയതിന് ശേഷവും സാമ്പത്തിക സ്ഥിതി വഷളായതായി കഴിഞ്ഞ മാസം ബാങ്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്ലി പറഞ്ഞിരുന്നു.ട്രാക്കര്‍ അല്ലെങ്കില്‍ വേരിയബിള്‍ റേറ്റ് മോര്‍ട്ട്‌ഗേജുകളുള്ളവര്‍ക്ക് നിരക്ക് വര്‍ധനയുടെ വേദന ഉടനടി അനുഭവപ്പെടും, അതേസമയം ഈ മാസം റീമോര്‍ട്ട്‌ഗേജ് ചെയ്യേണ്ട 300,000 ആളുകള്‍ക്ക് രണ്ട് വര്‍ഷത്തേയും അഞ്ച് വര്‍ഷത്തേയും സ്ഥിരമായ നിരക്കുകളില്‍ 2008 സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം കാണാത്ത തലത്തിലുള്ള വര്ധനവായിരിക്കും നേരിടേണ്ടി വരിക.

 
Other News in this category

 
 




 
Close Window