Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
UK Special
  Add your Comment comment
റഷ്യയുടെ ബോംബുകളില്‍ തകര്‍ന്ന യുക്രെയിനില്‍ സന്ദര്‍ശനം നടത്തി റിഷി: തന്ത്രപരമായി ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നീക്കം
Text by News TEAM UKMALAYALAM PATHRAM
ആദ്യമായി യുക്രൈനില്‍ സന്ദര്‍ശനം നടത്തി റിഷി സുനാക്. യുക്രൈന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലെന്‍സ്‌കിയെ സന്ദര്‍ശിച്ച പ്രധാനമന്ത്രി 50 മില്ല്യണ്‍ പൗണ്ടിന്റെ ആയുധ സഹായവും പ്രഖ്യാപിച്ചു.

കീവിലെത്തിയ പ്രധാനമന്ത്രി സുനാക് യുക്രൈന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി. പുടിന്റെ സൈന്യത്തിനും, ഇറാനില്‍ നിന്നുള്ള ഡ്രോണുകള്‍ക്കും എതിരെ യുക്രൈന്‍ വ്യോമസേനാ പ്രതിരോധം ശക്തിപ്പെടുത്താന്‍ 50 മില്ല്യണ്‍ പൗണ്ടിന്റെ പാക്കേജാണ് സുനാക് പ്രഖ്യാപിച്ചത്.

യുക്രൈന്‍ സേനകള്‍ വിവിധ ഭാഗങ്ങളില്‍ ബോംബിംഗ് ശക്തിപ്പെടുത്തിയതിന് പിന്നാലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പിന്തുണ. സുപ്രധാന സൗകര്യങ്ങള്‍ക്ക് നേരെ 148 മിസൈല്‍ അക്രമണങ്ങള്‍ നടന്നതോടെ 10 മില്ല്യണ്‍ ജനങ്ങളാണ് വൈദ്യുതി ഇല്ലാതെ ഇരുട്ടിലായത്.

'യുക്രൈന്‍ ജനതയുടെ ധൈര്യം ലോകത്തിന് പ്രചോദനമാണ്. ഇനി വരുന്ന വര്‍ഷങ്ങളില്‍ ഞങ്ങളുടെ പേരക്കുട്ടികളോട് നിങ്ങളുടെ കഥ പറയും', പ്രസിഡന്റ് സെലെന്‍സ്‌കിയുടെ ഔദ്യോഗിക വസതിയിലെത്തിയ പ്രധാനമന്ത്രി വ്യക്തമാക്കി. യുക്രൈന്‍ ആഗ്രഹിക്കുന്ന സമാധാനവും, സുരക്ഷയും ലഭിക്കുന്നത് വരെ ബ്രിട്ടന്‍ ഒപ്പം തുടരുമെന്നും സുനാക് പ്രഖ്യാപിച്ചു.

റഷ്യന്‍ റോക്കറ്റുകള്‍ പതിക്കുമ്പോള്‍ പടരുന്ന അഗ്‌നി ശമിപ്പിക്കാനും, അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പരുക്കേറ്റവരെ രക്ഷിക്കുകയും ചെയ്യുന്ന ഫയര്‍ സ്റ്റേഷന്‍ ഫസ്റ്റ് റെസ്പോണ്ടേഴ്സിനെസ്നാക് കണ്ടു.
 
Other News in this category

 
 




 
Close Window