Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
UK Special
  Add your Comment comment
അഞ്ചിലൊന്ന് എന്‍എച്ച്എസുകളിലും ശൈശവ മരണനിരക്ക് ഉയര്‍ന്ന നിരക്കില്‍
reporter

ലണ്ടന്‍: അഞ്ചിലൊന്ന് എന്‍എച്ച്എസ് ട്രസ്റ്റുകള്‍ക്ക് ശൈശവ മരണനിരക്കില്‍ 'ചുവപ്പ്' റേറ്റിംഗ്! ഒരു ദേശീയ ഓഡിറ്റിംഗിലാണ് 2020-ലെ കണക്കുകള്‍ പ്രകാരം 23 ട്രസ്റ്റുകള്‍ക്ക് ഈ ഞെട്ടിക്കുന്ന റേറ്റിംഗ് നല്‍കിയത്. ഈ ട്രസ്റ്റുകളില്‍ മരണനിരക്കുകള്‍ ശരാശരിയേക്കാള്‍ 5 ശതമാനം കൂടുതലാണെന്നാണ് വ്യക്തമാകുന്നത്. 2019-ല്‍ 14 ട്രസ്റ്റുകള്‍ക്ക് ലഭിച്ച 'മുള്‍ക്കിരീടമാണ്' 50 ശതമാനം വര്‍ദ്ധിച്ചത്.കുഞ്ഞുങ്ങള്‍ ജീവനില്ലാതെ പിറക്കുന്നതും, ജനിച്ച് നാലാഴ്ചയ്ക്കുള്ളില്‍ മരിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ പരിശോധിക്കുന്ന മതര്‍ & ബേബീസ്: റെഡ്യൂസിംഗ് റിസ്‌ക് ത്രൂ ഓഡിറ്റ് & കോണ്‍ഫിഡെന്‍ഷ്യല്‍ എന്‍ക്വയറീസ് (എംബിആര്‍ആര്‍എസിഇ) റിപ്പോര്‍ട്ടാണ് എന്‍എച്ച്എസ് ആശുപത്രികളിലെ സ്ഥിതി അത്ര ആശാവഹമല്ലെന്ന് വ്യക്തമാക്കിയത്.പ്രസവിച്ച് ആറാഴ്ചയ്ക്കുള്ളില്‍ മരിക്കുന്ന സ്ത്രീകളുടെ എണ്ണം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കാല്‍ശതമാനം ഉയര്‍ന്നതായും റിപ്പോര്‍ട്ട് കണ്ടെത്തി. 2018 മുതല്‍ 2020 വരെ 27 കുഞ്ഞുങ്ങള്‍ക്കൊപ്പം 229 അമ്മമാരും മരിച്ചെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഇതില്‍ നല്ലൊരു ശതമാനം മരണങ്ങളും ഒഴിവാക്കാന്‍ കഴിയുന്നതുമാണ്.ആറാഴ്ച മുതല്‍ ഒരു വര്‍ഷം വരെ കാലയളവില്‍ 289 സ്ത്രീകളും മരണപ്പെട്ടു. നോര്‍വെയിലെ അമ്മമാരുമായി താരതമ്യം ചെയ്യുമ്പോള്‍ യുകെയില്‍ അമ്മമാര്‍ ഗര്‍ഭിണിയാകുന്നത് മൂലമോ, പ്രസവം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളിലോ മരിക്കാനുള്ള സാധ്യത മൂന്നിരട്ടി അധികമാണെന്ന് നേരത്തെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.എംബിആര്‍ആര്‍എസിഇ ഓഡിറ്റ് പ്രകാരം ആറ് ട്രസ്റ്റുകളില്‍ ജീവനില്ലാതെ ജനിക്കുന്ന കുട്ടികളുടെയും, നിയോനേറ്റല്‍ മരണനിരക്കുകളിലും റെഡ് മാര്‍ക്കിംഗ് ലഭിച്ചു. ബക്കിംഗ്ഹാം ഹെല്‍ത്ത്കെയര്‍, ഗ്ലോസ്റ്റര്‍ഷയര്‍ ഹോസ്പിറ്റല്‍സ്, യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് ഡോര്‍സെറ്റ്, സാന്‍ഡ്വെല്‍ & വെസ്റ്റ് ബര്‍മിംഗ്ഹാം ഹോസ്പിറ്റല്‍സ്, യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് കവന്‍ട്രി & വാര്‍വിക്ക്ഷയര്‍, യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് ഓഫ് ലെസ്റ്റര്‍ എന്നിവയാണിത്. മറ്റ് 17 ട്രസ്റ്റുകളില്‍ ഈ രണ്ട് കണക്കുകളും കൂട്ടിച്ചേര്‍ത്ത റേറ്റിംഗിലാണ് റെഡ് സോണായി രേഖപ്പെടുത്തിയത്.

 
Other News in this category

 
 




 
Close Window