Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
UK Special
  Add your Comment comment
പണക്കാരില്‍ നിന്ന് പണമീടാക്കാന്‍ തുടങ്ങി എന്‍എച്ച്എസ്
reporter

ലണ്ടന്‍: എന്‍എച്ച്എസ് സേവനങ്ങള്‍ രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി സൗജന്യമായി ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ സംരംഭമാണ്. എന്നാല്‍ മാറിയ സാഹചര്യത്തില്‍ സ്ഥാപക തത്വങ്ങളില്‍ വെള്ളംചേര്‍ക്കാനുള്ള ചിന്തകളാണ് എന്‍എച്ച്എസ് മുന്നോട്ട് വെയ്ക്കുന്നത്. തത്വങ്ങള്‍ ഉപേക്ഷിച്ച് ധനികരില്‍ നിന്നും ചികിത്സയ്ക്ക് പണം വാങ്ങാനാണ് സ്‌കോട്ട്ലണ്ടിലെ എന്‍എച്ച്എസ് നേതാക്കള്‍ ആലോചന തുടങ്ങിയിരിക്കുന്നത്.സെപ്റ്റംബറില്‍ നടന്ന സ്‌കോട്ട്ലണ്ടിലെ എന്‍എച്ച്എസ് നേതാക്കളുടെ യോഗത്തിലെ കരട് മിനിറ്റ്സിലാണ് 2-ടിയര്‍ ഹെല്‍ത്ത് സര്‍വ്വീസിലേക്ക് മാറുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നതായി വ്യക്തമായത്. ചില സൗജന്യ പ്രിസ്‌ക്രിപ്ഷനുകള്‍ ഒഴിവാക്കുന്നത് സംബന്ധിച്ചും കൂടിയാലോചന നടന്നുവെന്നാണ് വിവരം.

എന്നാല്‍ എന്‍എച്ച്എസിന്റെ സ്ഥാപക തത്വങ്ങള്‍ ചര്‍ച്ചയ്ക്ക് വെയ്ക്കാന്‍ കഴിയില്ലെന്ന് സ്‌കോട്ട്ലണ്ട് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജന്‍ പ്രതികരിച്ചു. ആഗോള തലത്തില്‍ തന്നെ ആരോഗ്യ മേഖല കനത്ത സമ്മര്‍ദം അനുഭവിക്കുന്നതായി അവര്‍ സമ്മതിച്ചു. എന്നാല്‍ ഈ സ്ഥിതി മാറ്റാന്‍ ആവശ്യമായ പരിഷ്‌കാരങ്ങളുമായി മുന്നോട്ട് പോകുമെന്നും, ഇത് മൂല്യങ്ങളില്‍ അടിസ്ഥാനമാക്കിയാകുമെന്നും സ്റ്റര്‍ജന്‍ കൂട്ടിച്ചേര്‍ത്തു.അതേസമയം നിലവിലെ സമ്മര്‍ദത്തില്‍ എന്‍എച്ച്എസ് സ്‌കോട്ട്ലണ്ടിന് എത്ര കാലം പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്ന അധികൃതരുടെ ആശങ്ക റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്ന് ബിബിസി പറയുന്നു. രോഗികളെ വീട്ടിലേക്ക് വേഗത്തില്‍ തിരിച്ചയയ്ക്കാന്‍ ഭയക്കരുതെന്നും, ചില പുതിയ മരുന്നുകള്‍ക്ക് ഫണ്ടിംഗ് ചെയ്യുന്നത് നിര്‍ത്തിവെയ്ക്കാനും ഉള്‍പ്പെടെ നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ട് മുന്നോട്ട് വെയ്ക്കുന്നുണ്ട്.സ്‌കോട്ട്ലണ്ടിലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 6000 നഴ്സിംഗ്, മിഡ്വൈഫറി പോസ്റ്റുകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. രാജ്യത്തെ എ&ഇയുടെ പ്രകടനവും വളരെ ശോചനീയമായ അവസ്ഥയിലാണ്. പല ലക്ഷ്യങ്ങളും എ&ഇ സേവനങ്ങളില്‍ എത്തിപ്പിടിക്കാന്‍ കഴിയുന്നുമില്ല.

 
Other News in this category

 
 




 
Close Window