Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 09th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവ് തലയില്‍ തേങ്ങ വീണു മരിച്ചു
Text by TEAM UKMALAYALAM PATHRAM
ബൈക്കില്‍ യാത്ര ചെയ്യവെ തേങ്ങ തലയില്‍ വീണ് ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു. കൊങ്ങന്നൂര്‍ പുനത്തില്‍ പുറയില്‍ അബൂബക്കറിന്റെ മകന്‍ പി പി മുനീര്‍ (49) ആണ് ഇന്ന് പുലര്‍ച്ചെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.

തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ തറവാട് വീട്ടില്‍ അസുഖ ബാധിതനായി കിടക്കുന്ന പിതാവിനെ പരിചരിച്ച് സ്വന്തം വീട്ടിലേക്ക് ഭാര്യയുമൊത്ത് മടങ്ങവെയാണ് അപകടം സംഭവിച്ചത്. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മുനീര്‍ പിതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് രണ്ടര മാസം മുമ്പാണ് നാട്ടിലെത്തിയത്. 'അത്തോളിയന്‍സ് ഇന്‍ കെഎസ്എ' ഹാഇല്‍ പ്രവിശ്യാ ഘടകത്തിന്റെയും കെഎംസിസിയുടെയും സജീവ പ്രവര്‍ത്തകനായിരുന്നു.

ഫൗസിയയാണ് ഭാര്യ. മക്കള്‍: ഫാത്തിമ ഫഹ്‌മിയ, ആയിഷ ജസ്വ. പിതാവ്: അബൂബക്കര്‍, മാതാവ്: ആമിന. ഖബറടക്കം ഇന്ന് 3.30 ഓടെ കൊങ്ങന്നൂര്‍ ബദര്‍ ജുമാ: മസ്ജില്‍
 
Other News in this category

 
 




 
Close Window