Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 08th May 2024
 
 
UK Special
  Add your Comment comment
ബ്രിട്ടനിലെ കെറ്ററിംങ്ങില്‍ മലയാളി യുവതിയും രണ്ടു മക്കളും മരിച്ച നിലയില്‍, ഭര്‍ത്താവ് കസ്റ്റഡിയില്‍
reporter

 ലണ്ടന്‍: ബ്രിട്ടനിലെ കെറ്ററിംങ്ങില്‍ അടുത്തിടെ എത്തിയ മലയാളി കുടുബത്തിലെ യുവതിയും കുഞ്ഞുങ്ങളും അതിദാരുണമായി കൊല്ലപ്പെട്ടു. യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലും പൊലീസ് കണ്ടെത്തുകയായിരുന്നു.കേറ്ററിംങ് ജനറല്‍ ആശുപത്രിയില്‍ നഴ്‌സായ കോട്ടയം വൈക്കം സ്വദേശിനി അഞ്ജു(40), മക്കളായ ജാന്‍വി(4), ജീവ(6) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവും കണ്ണൂര്‍ ശ്രീകണ്ഠപുരം പടിയൂര്‍ സ്വദേശിയുമായ ചേലപാലില്‍ സാജു (52)വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികളെ പൊലീസ് എയര്‍ ആംബുലന്‍സ് സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് ഇരുവരും മരിച്ചതായി സ്ഥിരീകരിച്ചു. സംഭവത്തോടനുബന്ധിച്ച് യുവതിയുടെ 52 വയസുകാരനായ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തോടനുബന്ധിച്ച് തല്‍ക്കാലം മറ്റാരിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നില്ലെന്നു പൊലീസ് വ്യക്തമാക്കി.മലയാളി കുടുബത്തിലുണ്ടായ ഈ ദാരുണ ദുരന്തത്തിന്റെ ഞെട്ടലിലാണു ബ്രിട്ടനിലെ മലയാളികള്‍.

സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. അടുത്ത സുഹൃത്തുക്കള്‍ക്കുപോലും സംഭവത്തിന്റെ വിശദ വിവരങ്ങള്‍ അറിയാത്ത സാഹചര്യമാണ്. മിഡ്‌ലാന്‍സിലെ കെറ്ററിംങ്ങില്‍ ഒരുവര്‍ഷം മുമ്പ് കണ്ണൂരില്‍ നിന്നും എത്തിയ കുടുംബത്തിലാണ് ഈ ദുരന്തം ഉണ്ടായിരിക്കുന്നത് എന്നാണു ലഭിക്കുന്ന വിവരം. കെറ്ററിംങ് ജനറല്‍ ആശുപത്രിയില്‍ നഴ്‌സാണു കൊല്ലപ്പെട്ട യുവതി. രാവിലെ പതിനൊന്നരയോടെ പൊലീസ് എത്തി വാതില്‍ തകര്‍ത്താണു വീടിനുള്ളില്‍ കടന്നതെന്നു സമീപവാസികള്‍ പറയുന്നു.ആറുവയസുള്ള ആണ്‍കുട്ടിയും നാലുവയസുമാത്രം പ്രായമുള്ള പെണ്‍കുട്ടിയുമാണു മരിച്ചത്.രാത്രി വൈകിയും സംഭവസ്ഥലത്ത് ഫോറന്‍സിക് വിദഗ്ധരും പൊലീസ് സംഘവും ക്യാംപ് ചെയ്ത് അന്വേഷണം പുരോഗമിക്കുന്നുണ്ട്. ''ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് വന്‍ പോലീസ് സംഘം സംഭവസ്ഥലത്ത് കുതിച്ചെത്തി വീടിനുള്ളിലേക്ക് കയറിയത്. താമസിയാതെ രണ്ടുതവണ എയര്‍ ആംബുലന്‍സ് പറന്നുപൊങ്ങുന്നതു കണ്ടു'' എന്നു മാത്രമാണ് അയല്‍വാസികള്‍ നല്‍കുന്ന വിവരം. വീടിനു സമീപത്തുനിന്നു പൊലീസ് ഒരു കാര്‍ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഞെട്ടിപ്പിക്കുന്ന ഈ സംഭവത്തെക്കുറിച്ച് കൂടുതല്‍ പറയാന്‍ വാക്കുകളില്ല എന്നാണ് നോര്‍ത്താംപ്റ്റണ്‍ഷെയര്‍ പൊലീസ് സൂപ്പരിന്റന്റ് സ്റ്റീവ് ഫ്രീമാന്‍ പറഞ്ഞത്. വിദഗ്ധരുടെ സംഘം അന്വേഷണവുമായി മുന്നോട്ടു പോകുന്നുണ്ടെന്നും എന്തെങ്കിലും വിവരങ്ങള്‍ അറിയുന്നവര്‍ പൊലീസുമായി ഇതു പങ്കുവയ്ക്കാന്‍ തയാറാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. പോസ്റ്റ്‌മോര്‍ട്ടം പരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്നശേഷമേ മരണകാരണം വ്യക്തമാക്കാനാകൂ എന്നും അദ്ദേഹം മാധ്യമങ്ങളോടു വിശദീകരിച്ചു.

 
Other News in this category

 
 




 
Close Window