Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
UK Special
  Add your Comment comment
നഴ്‌സുമാരുടെ സമരത്തില്‍ ആശുപത്രികള്‍ സ്തംഭിക്കുന്നതിനു മുന്‍പ് പ്രധാനമന്ത്രി ഇടപെടണം - റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് മേധാവി
Text by TEAM UKMALAYALAM PATHRAM
പ്രധാനമന്ത്രി രംഗത്തിറങ്ങി പരിഹാരം കാണണമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് ചീഫ് എക്സിക്യൂട്ടീവ് പാറ്റ് കുള്ളെന്‍. സമര പ്രതിസന്ധി എന്‍എച്ച്എസിനെ രൂക്ഷമായി ബാധിക്കുന്നതിനു മുന്‍പ് പ്രധാനമന്ത്രി സുനാക് കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കണമെന്ന പാറ്റ് കുള്ളെന്‍ ആവശ്യപ്പെട്ടു.

ഈയാഴ്ച നഴ്സുമാരുടെ ആദ്യ സമരം പൂര്‍ത്തിയായതിന് പിന്നാലെയാണ് ബുധനാഴ്ച ആംബുലന്‍സ് ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നത്. രോഗികള്‍ കൂടുതല്‍ ബുദ്ധിമുട്ടിലാകാന്‍ ഈ പ്രതിസന്ധി വഴിയൊരുക്കുമെന്നാണ് കരുതുന്നത്. പത്ത് ആംബുലന്‍സ് ട്രസ്റ്റുകളില്‍ ഒന്‍പത് ഇടത്തും പണിമുടക്ക് നടക്കുമ്പോള്‍ ഗുരുതരമായ തടസ്സങ്ങള്‍ ഉടലെടുക്കുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കി.

ആംബുലന്‍സ് ജോലിക്കാരുടെ സമരം നടക്കുന്നതിന് മുന്‍പ് പരമാവധി രോഗികളെ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് അയച്ച് ബെഡുകള്‍ ഒഴിവാക്കി വെയ്ക്കാനുള്ള ഉത്തരവില്‍ നഴ്സ് യൂണിയന്‍ മേധാവി ആശങ്ക അറിയിച്ചു. രോഗികളെ 15 മിനിറ്റിനുള്ളില്‍ കൈമാറാന്‍ ആംബുലന്‍സുകള്‍ക്ക് സാധിക്കണമെന്ന നിബന്ധന നടപ്പായാല്‍ കൂടുതല്‍ 999 കോളുകള്‍ സ്വീകരിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

സ്ത്രീകള്‍ നയിക്കുന്ന കെയറിംഗ് മേഖലയ്ക്ക് മൂല്യം കല്‍പ്പിക്കാന്‍ പോലും ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേയ്ക്ക് സാധിക്കുന്നില്ലെന്ന് കുള്ളെന്‍ കുറ്റപ്പെടുത്തി. നേരിട്ടുള്ള ചര്‍ച്ചകളില്‍ ഹെല്‍ത്ത് സെക്രട്ടറിയുടെ രോഷപ്രകടനങ്ങളാണ് നഴ്സിംഗ് മേധാവിയെ ചൊടിപ്പിച്ചത്.

19% ശമ്പള വര്‍ദ്ധന ഒരു തുടക്കം മാത്രമാണെന്നും, അംഗങ്ങള്‍ക്ക് മുന്നിലേക്ക് പുതിയൊരു ഓഫര്‍ നല്‍കാന്‍ തയ്യാറാണെന്നും പാറ്റ് കുള്ളെന്‍ വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window