Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
UK Special
  Add your Comment comment
യുകെയില്‍ നഴ്‌സായിരുന്ന അഞ്ജുവിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്: ഞെട്ടിക്കുന്ന പോസ്റ്റംമോട്ടം റിപ്പോര്‍ട്ട്; സാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി
Text by TEAM UKMALAYALAM PATHRAM
യുകെയില്‍ ഭാര്യയെയും രണ്ട് മക്കളെയും ഭര്‍ത്താവ് കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട വൈക്കം സ്വദേശി അഞ്ജുവിന്റെ ഭര്‍ത്താവ് സാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാളെ കോടതിയില്‍ ഹാജരാക്കും.

ബ്രിട്ടനിലെ കെറ്ററിങ്ങില്‍ ജനറല്‍ ആശുപത്രിയില്‍ നഴ്‌സായിരുന്ന അഞ്ജു ജോലിക്കെത്തിയിരുന്നില്ല. തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചതോടെയാണ് പൊലീസ് വീട്ടിലേക്കെത്തിയത്. കുത്തേറ്റ അഞ്ജുവിന്റെ മരണം സ്ഥിരീകരിച്ച പൊലീസ്, അതീവ ഗുരുതരാവസ്ഥയിലായിരുന്ന മക്കള്‍ ജാന്‍വിയെയും ജീവയെയും എയര്‍ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ ഇരുവരെയും രക്ഷിക്കാനായില്ല.
കോട്ടയം വൈക്കം കുലശേഖരമംഗലം ആറാക്കല്‍ അശോകന്റെ മകള്‍ അഞ്ജു (40), മക്കളായ ജീവ (6), ജാന്‍വി (4) എന്നിവരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. പ്രണയവിവാഹമായിരുന്നു അഞ്ജുവിന്റേത്. 2012 ഓഗസ്റ്റ് 10ന് ഇരുവീട്ടുകാരുടെയും സമ്മതത്തോടെയായിരുന്നു വിവാഹം. തുടര്‍ന്ന് 7 വര്‍ഷം അഞ്ജു സൗദിയില്‍ ജോലി ചെയ്തു. സാജു അവിടെ ഡ്രൈവറായി ജോലി നോക്കി ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ബ്രിട്ടനിലേക്ക് പോയത്.
 
Other News in this category

 
 




 
Close Window