Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
UK Special
  Add your Comment comment
നഴ്‌സുമാരുടെ ശമ്പള വിഷയത്തില്‍ തീരുമാനം ഉറച്ചതാണെന്ന് സര്‍ക്കാര്‍
reporter

ലണ്ടന്‍: നഴ്സുമാരുടെ ശമ്പളവിഷയത്തില്‍ ഗവണ്‍മെന്റിന്റെ നിലപാട് ദൃഢമായതെന്ന് ഒലിവര്‍ ഡൗഡെന്‍. ജനുവരിയില്‍ നഴ്സുമാര്‍ കൂടുതല്‍ സമരങ്ങള്‍ക്ക് ഇറങ്ങുമെന്ന് ഭീഷണി നിലനില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ പിടിവാശി തുടരുന്നത്. സമരങ്ങള്‍ രോഗികളെ ബാധിക്കുന്ന അവസ്ഥ ഒഴിവാക്കാന്‍ കഴിയാത്ത നിലയിലേക്കാണ് പോകുന്നതെന്ന് എന്‍എച്ച്എസ് ഫെഡറേഷന്‍ വ്യക്തമാക്കി. അതേസമയം മന്ത്രിമാര്‍ കീഴടങ്ങാന്‍ തയ്യാറായില്ലെങ്കില്‍ ജനുവരിയില്‍ ഉടനീളം കൂടുതല്‍ ആശുപത്രികളില്‍, കൂടുതല്‍ നഴ്സുമാര്‍ സമരത്തിന് ഇറങ്ങുമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് വ്യക്തമാക്കി. ഉചിതമായ തീരുമാനമാണ് മന്ത്രിമാര്‍ പരിഗണിക്കുന്നതെന്ന് ചാന്‍സലര്‍ ഓഫ് ദി ഡച്ചി ഓഫ് ലങ്കാസ്റ്റര്‍ ഡൗഡെന്‍ പറഞ്ഞു. സ്വതന്ത്ര പേ റിവ്യൂ ബോഡി മുന്നോട്ട് വെച്ച ഓഫര്‍ മറികടക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ കൂടിയ ശമ്പളവര്‍ദ്ധന പണപ്പെരുപ്പത്തെ ഉത്തേജിപ്പിക്കുമെന്നാണ് മന്ത്രിയുടെ ന്യായം.

'പബ്ലിക് സെക്ടറിലെ ശമ്പളം മൂലം പണപ്പെരുപ്പം കുതിച്ചുയരാന്‍ അനുവദിക്കുന്നത് നിരുത്തരവാദപരമാകും. ധനകാര്യം നിയന്ത്രണത്തിലാക്കി, വളരുന്ന സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുകയാണ് ഉദ്ദേശം', മന്ത്രി വ്യക്തമാക്കി. എന്നാല്‍ സുപ്രധാന വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറല്ലാത്ത ഗവണ്‍മെന്റ് നിലപാട് മൂലം വിഷയത്തില്‍ പുരോഗതി സാധ്യമാകുന്നില്ലെന്ന് എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്‍ മേധാവി മാത്യൂ ടെയ്ലര്‍ പറഞ്ഞു. ശമ്പളത്തിന്റെ കാര്യം വരുമ്പോള്‍ ഗവണ്‍മെന്റ് വാതില്‍ അടച്ച് വെച്ചിരിക്കുന്നതായാണ് തോന്നുന്നത്, ടെയ്ലര്‍ ചൂണ്ടിക്കാണിച്ചു. സ്‌കോട്ട്ലണ്ടില്‍ നഴ്സുമാര്‍ക്ക് നല്‍കിയത് പോലുള്ള പേ ഓഫര്‍ മുന്നോട്ട് വെച്ച് പ്രതിസന്ധി ഒഴിവാക്കാന്‍ കഴിയും, ടെയ്ലര്‍ വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് ആര്‍സിഎന്‍ രണ്ടാം പണിമുടക്ക് വരുന്നത്. 48 മണിക്കൂറിനുള്ളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് കളമൊരുങ്ങിയില്ലെങ്കില്‍ കൂടുതല്‍ വിപുലമായ സമരങ്ങളാണ് ഒരുക്കുകയെന്ന് ആര്‍സിഎന്‍ വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window