Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
UK Special
  Add your Comment comment
കൊടുംതണുപ്പും വര്‍ക്ക് ഫ്രം ഹോമും മൂലം എനര്‍ജി ക്ഷാമം രൂക്ഷമാകുന്നു
reporter

ലണ്ടന്‍: കൊടുതണുപ്പും വര്‍ക്ക് ഫ്രം ഹോമും മൂലം എനര്‍ജി സപ്ലൈയില്‍ ക്ഷാമം രൂക്ഷം. ഇതുമൂലം വൈദ്യുതി ബന്ധം തുടരെ തകരാറിലാകാനുള്ള സാധ്യത കൂടി. എനര്‍ജി സപ്ലൈയെ സാരമായി ബാധിച്ച കടുപ്പമേറിയ തണുപ്പ് കാലാവസ്ഥ പ്രവചിച്ച് മുന്നറിയിപ്പ് നല്‍കുന്നതില്‍ മെറ്റ് ഓഫീസ് പരാജയപ്പെട്ടതിന്റെ പേരിലാണ് വിവാദം. കൊടുതണുപ്പാണ് വരുന്നതെന്ന് വിദഗ്ധര്‍ മുന്‍കൂട്ടി പ്രവചിച്ചിരുന്നെങ്കില്‍ അധികൃതര്‍ക്ക് ആവശ്യത്തിന് അനുസരിച്ചുള്ള ഗ്യാസ് ശേഖരിച്ച് വെയ്ക്കാന്‍ കഴിയുമായിരുന്നുവെന്നാണ് വെസ്റ്റ്മിന്‍സ്റ്റര്‍ കേന്ദ്രങ്ങള്‍ നടത്തുന്ന വിമര്‍ശനം. കൂടാതെ മെറ്റ് ഓഫീസ് നല്‍കിയ വര്‍ക്ക് ഫ്രം ഹോം ഉപദേശവും ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടിയെന്ന് ആരോപണം ഉയരുന്നു. കാലാവസ്ഥാ നിരീക്ഷകര്‍ പോലും കൊടുംതണുപ്പ് കണ്ട് അത്ഭുതപ്പെട്ടുവെന്ന് സ്വതന്ത്ര എനര്‍ജി അനലിസ്റ്റ് ടോണി ജോര്‍ദാന്‍ പറഞ്ഞു.

'കാലാവസ്ഥാ പ്രവചനങ്ങള്‍ തെറ്റിപ്പോയാല്‍ കടുപ്പമേറിയ അവസ്ഥകളില്‍ ദുരന്തത്തില്‍ കലാശിക്കും', ജോര്‍ദാന്‍ വ്യക്തമാക്കി. താപനില രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ -17 സെല്‍ഷ്യസിലേക്ക് വരെ താഴ്ന്നെങ്കിലും ഇത് കൃത്യമായി പ്രവചിക്കുന്നതില്‍ ഔദ്യോഗിക കാലാവസ്ഥക്കാര്‍ പരാജയപ്പെട്ടിരുന്നു. ശൈത്യകാല തണുപ്പ് എത്രത്തോളം കടുപ്പമാകുമെന്ന കാര്യത്തില്‍ ഇവര്‍ക്ക് വലിയ വീഴ്ചയാണ് സംഭവിച്ചതെന്ന് വൈറ്റ്ഹാള്‍ സ്രോതസ്സുകള്‍ പറയുന്നു. ഹീറ്റിംഗ് ചെയ്യാനുള്ള ആവശ്യം ശക്തമാകുമ്പോള്‍ വൈകുന്നേരം 5 മുതല്‍ 7 വരെ പവര്‍ കട്ട് ഏര്‍പ്പെടുത്താന്‍ പദ്ധതി തയ്യാറാക്കുന്നുണ്ട്. വിവിധ മേഖലകളില്‍ വ്യത്യസ്ത ദിനങ്ങളിലാണ് ഇത് ഏര്‍പ്പെടുത്തുക. നാഷണല്‍ ഗ്രിഡ് പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടിയാല്‍ ഇത് സംഭവിക്കും.

 
Other News in this category

 
 




 
Close Window