Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടില്‍ പൊതുഗതാഗതം മെച്ചപ്പെടുത്താന്‍ ശൈത്യകാലത്ത് ബസ് നിരക്ക് രണ്ട് പൗണ്ട് മാത്രം
reporter

ലണ്ടന്‍: ഇംഗ്ലണ്ടില്‍ പൊതുഗതാഗതം ഉപയോഗിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ ക്യാമ്പയിനുമായി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ശൈത്യകാലത്ത് ബസ് നിരക്കുകള്‍ £2 ആയി പരിമിതപ്പെടുത്തും. പദ്ധതിക്ക് കീഴില്‍ വരുന്ന എല്ലാ പ്രമുഖ ബസ് ഓപ്പറേറ്റര്‍മാരുടെയും നിരക്കുകള്‍ ജനുവരി മുതല്‍ മാര്‍ച്ച് വരെ ഇതേ തുകയായിരിക്കും.60 മില്യണ്‍ പൗണ്ട് സബ്സിഡിയാണ് സര്‍ക്കാര്‍ മോട്ടോര്‍ വാഹനവകുപ്പിന് ഇതിനായി അനുവദിച്ചത്. ഇതിലൂടെ ടിക്കറ്റ് വിലയുടെ മൂന്നിലൊന്ന് ലഭിക്കാമെന്നും, റോഡില്‍ മലിനീകരണം ഉണ്ടാക്കുന്ന ഏകദേശം രണ്ട് മില്യണ്‍ കാറുകളും പൊതുനിരത്തില്‍ നിന്നും നീക്കം ചെയ്യുവാനും കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്.

കോവിഡിന് ശേഷം പൊതുഗതാഗതത്തെ ജനങ്ങളുമായി ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ ബഹുഭൂരിപക്ഷമാളുകളും സ്വാഗതം ചെയ്തിട്ടുണ്ട്.നാഷണല്‍ എക്സ്പ്രസും സ്റ്റേജ്കോച്ചും ഉള്‍പ്പെടെ 130-ലധികം ബസ് ഓപ്പറേറ്റര്‍മാര്‍ നടപടിയെ സ്വാഗതം ചെയ്ത് രംഗത്ത് വന്നിട്ടുണ്ട്. 2 പൗണ്ടിനു യാത്ര എന്ന പുതിയ ആശയം, വര്‍ദ്ധിച്ചുവരുന്ന ജീവിത ചിലവുകള്‍ക്കും, അതിനോടൊപ്പം പുതിയ യാത്ര രീതി എന്ന നിലയിലും ജനങ്ങള്‍ക്ക് സഹായകരമാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് പാസഞ്ചര്‍ ട്രാന്‍സ്പോര്‍ട്ടിന്റെ ചീഫ് എക്സിക്യൂട്ടീവ് ഗ്രഹാം വിഡ്ലര്‍ പറഞ്ഞു.അതേസമയം പൊതുനിരത്തിലെ ബസുകളുടെ നിലവാരം മെച്ചപ്പെടുത്താനും സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നുണ്ട്. പുതിയ പദ്ധതിയോടുള്ള ബസ് ഓപ്പറേറ്റര്‍മാരുടെ അനുഭാവപൂര്‍ണമായ സമീപനം മാതൃകപരമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി റിച്ചാര്‍ഡ് ഹോള്‍ഡന്‍ പറഞ്ഞു.

 
Other News in this category

 
 




 
Close Window