Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
UK Special
  Add your Comment comment
മാറിമറിഞ്ഞ് യുകെ കാലാവസ്ഥ: മഞ്ഞു പെയ്യുന്നതിനിടെ ചൂട് വര്‍ധിക്കുമെന്ന് മുന്നറിയിപ്പ്: പകര്‍ച്ച വ്യാധികള്‍ക്കു സാധ്യത
Text by TEAM UKMALAYALAM PATHRAM
തിങ്കളാഴ്ച മുതല്‍ താപനില ചില ഭാഗങ്ങളില്‍ 15 സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇതിനിടെ ഒരു മാസം കൊണ്ട് പെയ്തിറങ്ങേണ്ട മഴ ബ്രിട്ടനില്‍ രണ്ട് ദിവസം കൊണ്ട് പെയ്യുമെന്നും മുന്നറിയിപ്പുണ്ട്. ബ്രിട്ടന്റെ കാലാവസ്ഥയില്‍ ചടുലമായ മാറ്റങ്ങളാണ് പ്രകടമാകുന്നത്. അപ്രതീക്ഷിതമായ കാലാവസ്ഥാ മാറ്റങ്ങള്‍ പകര്‍ച്ച വ്യാധികള്‍ ഉണ്ടാകാന്‍ കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധരുടെ നിരീക്ഷണം.


മെറ്റ് ഓഫീസ് ജീവഹാനിക്ക് സാധ്യതയുള്ള മുന്നറിയിപ്പാണ് പുറപ്പെടുവിച്ചതെങ്കിലും അറ്റ്ലാന്റിക്കില്‍ നിന്നും മെച്ചപ്പെട്ട കാറ്റ് വീശിയടിക്കുന്നതിനാല്‍ തണുത്ത കാലാവസ്ഥ പെട്ടെന്ന് തന്നെ ചൂടുള്ളതായി മാറുമെന്നാണ് പ്രതീക്ഷ. യുകെയില്‍ പകല്‍ സമയങ്ങളില്‍ പരമാവധി താപനില 11 സെല്‍ഷ്യസ് മുതല്‍ 15 സെല്‍ഷ്യസ് വരെയായി ഉയരും.


കഴിഞ്ഞ ആഴ്ചയില്‍ റെക്കോര്‍ഡ് തണുപ്പ് രേഖപ്പെടുത്തിയ ശേഷമാണ് ഈ മാറ്റം. അപ്രതീക്ഷിതമായ കാലാവസ്ഥാ മാറ്റത്തോടൊപ്പം മഴയും പെയ്യുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും. ഒരു മാസം കൊണ്ട് പെയ്യേണ്ട മഴയാണ് കേവലം രണ്ട് ദിവസത്തില്‍ പെയ്യുക. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

സൗത്ത് വെയില്‍സ്, സൗത്ത്, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ഇതോടെ സൗത്ത് ഡിവോണ്‍ ഉള്‍പ്പെടെ നദികളില്‍ എന്‍വയോണ്‍മെന്റല്‍ ഏജന്‍സി അഞ്ച് വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.

ഈ മേഖലകളില്‍ മെറ്റ് ഓഫീസ് യെല്ലോ മുന്നറിയിപ്പാണ് പുറപ്പെടുവിച്ചിരിക്കുന്നത്. തണുപ്പില്‍ നിന്നും പെട്ടെന്ന് ചൂട് കൂടുന്നത് മൂലം രാജ്യത്തെ ജലവിതരണ പൈപ്പുകള്‍ പൊട്ടുമെന്നാണ് ഇപ്പോള്‍ ആശങ്കയുള്ളത്. വാട്ടര്‍ കമ്പനികള്‍ ഇക്കാര്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
 
Other News in this category

 
 




 
Close Window