Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
UK Special
  Add your Comment comment
നികുതി അടയ്ക്കാത്ത കാറുകള്‍ ഉപയോഗിക്കാതെ ഇട്ടാലും ആയിരം പൗണ്ട് പിഴ നല്‍കണം
reporter

ലണ്ടന്‍: നികുതിയടക്കാത്ത കാറുകള്‍ ഗ്യാരേജുകളിലോ അല്ലെങ്കില്‍ നിരത്തു വക്കിലോ ഉപയോഗിക്കാതെ കിടന്നാലും 1000 പൗണ്ട് വരെ പിഴ കൊടുക്കേണ്ടിവരും. ഇന്ധന വിലയും ജീവിത ചെലവുകളും കുതിച്ചുയര്‍ന്നതോടെ പലയാളുകള്‍ക്കും തങ്ങളുടെ കാര്‍ പരിപാലിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവില്‍ ഉള്ളത്. ഉപയോഗിക്കാന്‍ കഴയാതെ കാറുകള്‍ പലയിടങ്ങളിലായി സൂക്ഷിക്കുകയാണ്. എന്നാല്‍, അങ്ങനെ ചെയ്യുകയാണെങ്കില്‍, നിങ്ങളുടെ കാര്‍ ഉപയോഗിക്കുന്നില്ല എന്ന കാര്യം ഔദ്യോഗികമായി തന്നെ അറിയിക്കേണ്ടതുണ്ട്. ഇതിനായി സ്റ്റാറ്റിയുട്ടറി ഓഫ് റോഡ് നോട്ടിഫിക്കേഷന്‍ നല്‍കിയിരിക്കണം. ഇതുവഴി, നികുതി അടക്കാത്ത ഒരു വാഹനം റോഡില്‍ ഉപയോഗിക്കാതെ സൂക്ഷിച്ചിരിക്കുകയാണെന്ന് ഡി വി എല്‍ എ ക്ക് അറിയുവാന്‍ കഴിയും. എന്നാല്‍, ഇക്കാര്യം അറിയിക്കാതെ നിങ്ങള്‍ കാര്‍ ഉപയോഗശൂന്യമാക്കി ഇടുകയും എന്നാല്‍ നികുതി അടക്കാതിരിക്കുകയും ചെയ്താല്‍ 1000 പൗണ്ട് വരെ പിഴ ഒടുക്കേണ്ടതായി വരും. കാര്‍ ഓഫ് റോഡ് ആണെന്നത് ഡി വി എല്‍ എയെ ഓണ്‍ലൈന്‍ വഴിയും അറിയിക്കുവാന്‍ സാധിക്കും.

എസ് ഒ ആര്‍ എന്‍ അഥവാ സ്റ്റാറ്റിയുട്ടറി ഓഫ് റോഡ് നോട്ടിഫിക്കേഷന്‍ ഒരിക്കല്‍ മാത്രമേ നല്‍കേണ്ടതുള്ളു. പിന്നീട് നിങ്ങള്‍ റോഡ് നികുതി അടക്കുമ്പോള്‍ സ്വമേധയാ ആ നോട്ടിഫിക്കേഷന്‍ അസാധുവാകും. ഇക്കാര്യം അറിയിച്ചു കൊണ്ട് ഡി വി എല്‍ എ യില്‍ നിന്ന് സന്ദേശം ലഭിക്കുകയും ചെയ്യും. എസ് ഒ ആര്‍ എന്‍ ഇല്ലാത്ത എല്ലാ കാറുകളും നിരത്തുകളില്‍ ഉപയോഗിക്കുന്നതായി കണക്കാക്കി നികുതി ഈടാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എസ് ഒ ആര്‍ എന്‍ നല്‍കാതെ കാര്‍ പിടിക്കുകയും അതിന് ഇന്‍ഷുറന്‍സ് ഇല്ലെന്ന് കണ്ടെത്തുകയും ചെയ്താല്‍ 100 പൗണ്ടാണ് പിഴ. റോഡ് ടാക്‌സ് അടച്ചിട്ടില്ലെങ്കില്‍ 40 പൗണ്ട് മുതല്‍ 200 പൗണ്ട് വരെ പിഴ ഈടാക്കിയേക്കും. ഇതിനെതിരെ കോടതിനടപടികള്‍ക്ക് തുനിഞ്ഞാല്‍ പിഴ 1000 പൗണ്ട് വരെ ആകാം.

 
Other News in this category

 
 




 
Close Window