Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
UK Special
  Add your Comment comment
ലേബര്‍ പാര്‍ട്ടിയുടെ വമ്പന്‍ ലീഡില്‍ കുലുങ്ങാതെ ഋഷി സുനാക്
reporter

ലണ്ടന്‍: എന്‍എച്ച്എസിലെ കാലതാമസങ്ങള്‍ മൂലം ഓരോ ആഴ്ചയിലും 500 വരെ രോഗികളാണ് മരണപ്പെടുന്നത്. ഹെല്‍ത്ത് സര്‍വ്വീസിലെ സേവനങ്ങള്‍ക്ക് വിനയായി ജീവനക്കാരുടെ പ്രതിഷേധവും കനക്കുകയാണ്. ഇതോടൊപ്പമാണ് അതിര്‍ത്തിയില്‍ കാര്യങ്ങള്‍ രൂക്ഷമാക്കി ഇംഗ്ലീഷ് ചാനല്‍ ചെറു ബോട്ടുകളില്‍ കടന്നെത്തിയ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 45,000 എന്ന റെക്കോര്‍ഡ് സംഖ്യയാണെന്ന് വ്യക്തമാകുന്നത്. ഇത്തരം വെല്ലുവിളികള്‍ മുന്നിലുള്ളപ്പോഴും ടോറി പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാമെന്ന് ധരിക്കുന്ന ഒരാളുണ്ട്, പ്രധാനമന്ത്രി ഋഷി സുനാക്.അഭിപ്രായ സര്‍വ്വെകളില്‍ മികച്ച ലീഡ് നേടുന്ന ലേബര്‍ പാര്‍ട്ടി അടുത്ത പൊതുതെരഞ്ഞെടുപ്പ് വിജയിച്ച് കയറുമെന്ന് അഭിപ്രായം വരുമ്പോഴും ആത്മവിശ്വാസം കൈവിടാതെ പാര്‍ട്ടിയെ രക്ഷിച്ചെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഋഷി.

നിരവധി വെല്ലുവിളികളെ അതിജീവിക്കേണ്ടതുണ്ടെങ്കിലും 'തിരിച്ചുവരവ് ഇവിടെ തുടങ്ങുന്നുവെന്നാണ്', അദ്ദേഹം പാര്‍ട്ടി അണികളോട് പ്രഖ്യാപിച്ചിരിക്കുന്നത്.'കഴിഞ്ഞ 12 വര്‍ഷത്തെ വെല്ലുവിളികള്‍ ഒരുമിച്ച്, ഒന്നായി മാറിയിരിക്കുകയാണ്. നമ്മുടെ രാജ്യത്തിനും, പാര്‍ട്ടിക്കും ഇത് വെല്ലുവിളി നിറഞ്ഞ സമയമാണ്. രണ്ട് വര്‍ഷത്തില്‍ താഴെ മാത്രമാണ് സ്ഥിതി മാറ്റിയെടുക്കാന്‍ നമുക്ക് മുന്നിലുള്ളത്. സ്വീകരിക്കുന്ന എല്ലാ നടപടികളും ജനപ്രിയമായിരിക്കില്ല. എന്നാല്‍ ഈ തീരുമാനങ്ങളെല്ലാം ഒരൊറ്റ കാര്യം ലക്ഷ്യമിട്ടാകും. നമ്മുടെ കുട്ടികള്‍ക്കും, പേരക്കുട്ടികള്‍ക്കും അഭിമാനമേകുന്ന ഒരു രാജ്യത്തെ കെട്ടിപ്പടുക്കുകയാണ് ആ ലക്ഷ്യം', പ്രധാനമന്ത്രി ടോറി ഡോണര്‍മാര്‍ക്കും, സപ്പോര്‍ട്ടേഴ്സിനും എഴുതിയ കത്തില്‍ വ്യക്തമാക്കി.രോഗികള്‍ എന്‍എച്ച്എസില്‍ മരിച്ചുവീഴുന്നതായ കണക്കുകള്‍ ആരോഗ്യ മേഖലയിലെ പ്രതിസന്ധി ശക്തമാകുന്നുവെന്ന സൂചന നല്‍കുന്നു. നഴ്സുമാര്‍ ഉള്‍പ്പെടെ നടത്തുന്ന സമരങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാരിന് ഇത് ഭീഷണിയാണ്. നഴ്സുമാരും, ആംബുലന്‍സ് ജീവനക്കാരും പുതിയ പണിമുടക്കുകള്‍ നടത്താനുള്ള ഒരുക്കത്തിലുമാണ്.

 
Other News in this category

 
 




 
Close Window