Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
UK Special
  Add your Comment comment
ഓള്‍ഡ് ഹോമിലെ കെയര്‍ഹോമില്‍ മുതിര്‍ന്ന വനിതയെ പീഡിപ്പിച്ചു, ഇരുപത്തിയൊന്നുകാരന്‍ അറസ്റ്റില്‍
reporter

ലണ്ടന്‍: ഓള്‍ഡ്ഹാമിലെ കെയര്‍ ഹോമില്‍ വെച്ച് മുതിര്‍ന്ന വനിതാ പീഡിപ്പിക്കപ്പെട്ടതായി പരാതി. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ഓള്‍ഡ്ഹാമിലെ പരിസരത്ത് അജ്ഞാതനായ ഒരാളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസിനെ വിവരം അറിയിച്ചപ്പോഴാണ് സംഭവം പുറത്ത് വന്നത്. ഗുരുതരമായി ലൈംഗിക അതിക്രമത്തിന് വിധേയയായ വൃദ്ധയെ പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തില്‍ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ 21 വയസുകാരനായ യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കെയര്‍ ഹോമിലെ മറ്റ് അന്തേവാസികള്‍ എല്ലാവരും സുരക്ഷിതരാണെന്നും, സന്ദര്‍ശനം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. കേസില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും, കെയര്‍ ഹോമിലെ അന്തേവാസികളുടെ സുരക്ഷ മുഖ്യമാണെന്നും പോലീസ് ഉദ്യോഗസ്ഥനായ സപ്റ്റ് ഫിലിപ്പ് ഹച്ചിന്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window