Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
UK Special
  Add your Comment comment
ബ്രെക്‌സിറ്റ് മടുത്തു, യൂറോപ്യന്‍ യൂണിയനിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിച്ച് ബ്രിട്ടീഷുകാര്‍
reporter

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍നിന്നും പുറത്തുവരാനുള്ള ബ്രിട്ടന്റെ തീരുമാനം തെറ്റായിരുന്നോ? അതെ, എന്നാണ് മഹാഭൂരിപക്ഷം ബ്രിട്ടിഷുകാരും ഇപ്പോള്‍ ചിന്തിക്കുന്നത്. യൂറോപ്യന്‍ യൂണിയനിലേക്ക് മടങ്ങാന്‍ മറ്റൊരു ഹിതപരിശോധന വേണമെന്ന അഭിപ്രായക്കാരാണ് മഹാഭൂരിപക്ഷം ബ്രിട്ടിഷുകാരും. രണ്ടുവര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഈ തിരുത്തല്‍ ചിന്ത. അങ്ങനെ നടന്നാല്‍ 54 ശതമാനം പേരും യൂറോപ്യന്‍ യൂണിയനൊപ്പം ചേരണമെന്ന് വിധിയെഴുതും. പ്രമുഖ മാധ്യമ സ്ഥാപനത്തിനായി നടത്തിയ അഭിപ്രായവോട്ടെടുപ്പിലാണ് ബ്രിട്ടന്റെ മനസിലിരുപ്പ് പുറത്തുവരുന്നത്.2019ലെ ഹിതരപിശോധനയ്ക്കു ശേഷം 2020 ജനുവരിയിലായിരുന്നു ബ്രിട്ടന്‍ ഔദ്യോഗികമായി യൂറോപ്യന്‍ യൂണിയനില്‍നിന്നും പുറത്തുവന്നത്. സാമ്പത്തികമായി ഗുണം ചെയ്യുമെന്നും ബ്രിട്ടന്റെ അതിര്‍ത്തികള്‍ കൂടുതല്‍ സുരക്ഷിതമാകുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു ഹിതപരിശോധനയില്‍ ബ്രിട്ടന്‍ ബ്രെക്‌സിറ്റിന് അനുകൂലമായി വോട്ടുചെയ്തത്.

എന്നാല്‍ രണ്ടു വര്‍ഷത്തെ അനുഭവം നല്‍കുന്ന പാഠങ്ങള്‍ മറിച്ചാണ്. ഇതാണ് അന്ന് അനുകൂലിച്ചവര്‍ പോലും ഇപ്പോള്‍ ബ്രെക്‌സിറ്റിനെ എതിര്‍ക്കാന്‍ കാരണം.ആഗോളതലത്തില്‍ ബ്രിട്ടന്റെ സ്വാധീനം മുന്‍പുണ്ടായിരുന്നതിനേക്കാള്‍ കുറഞ്ഞതായാണ് ജനങ്ങളുടെ വിലയിരുത്തല്‍. ബ്രെക്‌സിറ്റിനു ശേഷം ഓരോ ബ്രിട്ടിഷ് കുടുംബത്തിന്റെയും ഭക്ഷ്യബില്ലില്‍ മാത്രം 210 പൗണ്ടിന്റെ ശരാശരി വര്‍ധന ഉണ്ടായതായാണ് കഴിഞ്ഞമാസം ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ ഗവേഷകര്‍ കണ്ടെത്തിയത്.ബ്രെക്‌സിറ്റ് ഗുണപ്രദമാക്കാന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുണ്ടാക്കാനുള്ള ബ്രിട്ടന്റെ നീക്കങ്ങള്‍ ഇനിയും ഫലം കണ്ടിട്ടില്ല. ഇതാണ് ഭക്ഷ്യോല്‍പന്നങ്ങള്‍ക്ക് ഉള്‍പ്പെടെ വലിയ ക്ഷാമവും വിലക്കയറ്റവും ഉണ്ടാകാന്‍ കാരണം. അനധികൃത കുടിയേറ്റം തടയാനും എമിഗ്രേഷന്‍ നിരക്ക് കുറയ്ക്കാനും നടപടിയുണ്ടാകുമെന്നതായിരുന്നു ബ്രെക്‌സിറ്റിനായുള്ള പ്രചാരണത്തില്‍ ഏറ്റവും ശ്രദ്ധേയമായത്. എന്നാല്‍ ഇംഗ്ലിഷ് ചാനല്‍ വഴിയുള്ള അനധികൃത കുടിയേറ്റവും ഇന്ത്യ, ചൈന ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റവും ഉയരാന്‍ ബ്രെക്‌സിറ്റ് വഴിവച്ചു.

 
Other News in this category

 
 




 
Close Window