Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
UK Special
  Add your Comment comment
യുകെയിലെ സാമ്പത്തിക പ്രതിസന്ധി ഈ വര്‍ഷം മൂര്‍ച്ഛിക്കും
reporter

ലണ്ടന്‍: പുതുവര്‍ഷത്തില്‍ ബ്രിട്ടന്റെ സാമ്പത്തിക സ്ഥിതി കൂടുതല്‍ മോശമാകുമെന്ന് മുന്നറിയിപ്പ്. ജി7 രാജ്യങ്ങളില്‍ ഏറ്റവും കടുപ്പമേറിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനൊപ്പം, ഏറ്റവും ദുര്‍ബലമായ തിരിച്ചുവരവും ബ്രിട്ടന്റേതായിരിക്കുമെന്നാണ് പ്രവചനം. സര്‍ക്കാരിന്റെ നയങ്ങളുടെ പരാജയം മൂലം ജനങ്ങള്‍ക്ക് കനത്ത വില നല്‍കുമ്പോഴാണിത്. മഹാമാരി സൃഷ്ടിച്ച പണപ്പെരുപ്പ സമ്മര്‍ദങ്ങളും, ഉക്രെയിന്‍ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ മറ്റിടങ്ങളേക്കാള്‍ യുകെയില്‍ നീണ്ടുനില്‍ക്കുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. ഇതോടെ പലിശ നിരക്കുകള്‍ ഉയര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിര്‍ബന്ധിതമാകുകയും, സര്‍ക്കാര്‍ കൂടുതല്‍ കടുപ്പമേറിയ സാമ്പത്തിക നയങ്ങള്‍ പിന്തുടരുകയും ചെയ്യും.

ഇപ്പോള്‍ തന്നെ ചുരുങ്ങിയ ജിഡിപി 2023 മുഴുവനും അതേ നിലയില്‍ താഴേക്ക് പോകുമെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് സര്‍വ്വെയില്‍ ഭൂരിഭാഗം വിദഗ്ധരും പ്രവചിക്കുന്നത്. ഇത് കുടുംബങ്ങളുടെ വരുമാനത്തെ സാരമായി ഞെരുക്കത്തിലാക്കും. ഉയരുന്ന ഭക്ഷ്യ, എനര്‍ജി വിലകള്‍ മൂലം കടമെടുക്കുന്നതിന്റെ ചെലവുകള്‍ ഉയരുന്നതും പ്രതിസന്ധി രൂക്ഷമാക്കും. ഈ വര്‍ഷം ആഗോള സമ്പദ് വ്യവസ്ഥയുടെ കാല്‍ഭാഗവും, യൂറോപ്യന്‍ യൂണിയന്റെ പകുതിഭാഗവും സാമ്പത്തിക പ്രതിസന്ധി നേരിടുമെന്ന് ഐഎംഎഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ബ്രിട്ടന്റെ താഴേക്കുള്ള പതനം കൂടുതല്‍ കാലം നീണ്ടുനില്‍ക്കുമെന്നാണ് പ്രവചനങ്ങള്‍.

 
Other News in this category

 
 




 
Close Window