Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു, എന്‍എച്ച്എസ് കടുത്ത സമ്മര്‍ദ്ദത്തില്‍
reporter

ലണ്ടന്‍: കോവിഡ് വൈറസിന്റെ വകഭേദം ബ്രിട്ടനില്‍ വ്യാപിക്കുകയാണ്. വാക്സിനുകളെ അതി ജീവിക്കുന്ന പുതിയ വകഭേദം വലിയ സമ്മര്‍ദ്ദമാണ് ആരോഗ്യ മേഖലയിലുണ്ടാക്കുന്നത്. യുകെയില്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന 25 കേസുകളില്‍ ഒന്നു വീതം അതിവ്യാപന ശേഷിയുള്ള ഇനമാണ്. എക്സ്ബിബി 1.5 വകഭേദം അമേരിക്കയിലും വ്യാപനമുണ്ടാക്കിയിരിക്കുകയാണ്. കോവിഡ് രോഗികളുടെ എണ്ണമേറുന്നത് പുതിയ വൈറസ് വകഭേദം മൂലമാണെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയിലെ അതിവ്യാപനം യുകെയിലുമുണ്ടാകുമോ എന്നതാണ് സംശയം .നിലവില്‍ പത്തില്‍ നാലും ഈ ഇനത്തിലെ വൈറസാണ്. പുതിയ ഇനം കോവിഡ് കാലത്തെ പ്രതിസന്ധിക്കിടെ ഫ്ളൂ ബാധിച്ചു നിരവധി പേരാണ് ആശുപത്രിയിലെത്തുന്നത്. ഇതിനിടെ പുതിയ വകഭേദത്തിന്റെ വ്യാപനം ജീവനക്കാരെ പ്രതിസന്ധിയിലാക്കും.

ആശുപത്രിയില്‍ ജീവനക്കാരുടെ ക്ഷാമം രൂക്ഷമാണ്. ഇതിനിടെ ഫ്ളൂവും കോവിഡും വ്യാപിക്കുന്നത് ആശുപത്രിയെ സമ്മര്‍ദ്ദത്തിലാക്കും. ബ്രിട്ടനില്‍ പുതിയ വകഭേദത്തിന്റെ സാന്നിധ്യം ആശങ്കയാകുകയാണ്. വീണ്ടും കോവിഡ് പ്രതിസന്ധിയുണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണം. കാലാവസ്ഥ പ്രതിസന്ധിക്കിടെ രോഗ വ്യാപനം പ്രതീക്ഷിച്ചിരുന്നതാണ് ആരോഗ്യ വിദഗ്ധര്‍. നേരത്തെ രോഗം വന്നവരിലും പുതിയ വകഭേദം ബാധിക്കും. വാക്സിനും ബൂസ്റ്റര്‍ ഡോസുകളേയും അതിജീവിക്കുമെന്നതും ആശങ്കയാകുകയാണ്. മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും കോവിഡിനെ ചെറുക്കുകയല്ലാതെ മറ്റൊരു വഴി ഇനിയില്ല.

 
Other News in this category

 
 




 
Close Window