Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
UK Special
  Add your Comment comment
യുകെയില്‍ പത്തിലൊരാള്‍ക്ക് വീതം ക്രാക്കന്‍ വൈറസ് ബാധ
reporter

ലണ്ടന്‍: ഫുട്‌ബോള്‍ ലോകകപ്പും ക്രിസ്മസ് ആഘോഷവും ബ്രിട്ടനില്‍ ക്രാക്കന്‍ വൈറസ് അതിവേഹം പടര്‍ത്തുന്നു. ഇപ്പോള്‍ പത്തിലൊരാള്‍ക്ക് വൈറസ് ബാധയുളള്ളതായാണ് വിദഗ്ദരുടെ വിലയിരുത്തല്‍. ക്രിസ്മസ് അവധിയോടെ ജനം നിരത്തിലേക്ക് ഇറങ്ങിയപ്പോള്‍ കോവിഡ് മാരകമായി വ്യാപിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഡിസംബറിലാണ് കോവിഡ് കേസുകള്‍ ഇരട്ടിയായി കുതിച്ചുയര്‍ന്നത്. XBB.1.5 എന്ന ക്രാക്കന്‍ വേരിയന്റ് അതിവേഗം പടരുന്നതാണ്. ക്രിസ്മസ് ആഴ്ചയിലാണ് 30 ലക്ഷത്തോളം ജനങ്ങളിലേക്ക് കോവിഡ് വ്യാപിച്ചതെന്ന് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നു. രോഗവ്യാപനം കൂടുന്നതിനാല്‍ ചിലപ്പോള്‍ മാസ്‌ക് അടക്കം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വന്നേക്കും.

കോവിഡ് ബാധിച്ച് ആളുകള്‍ കൂട്ടത്തോടെ എത്തിയതോടെ എന്‍എച്ച്എസ് പ്രവര്‍ത്തനത്തെയും ബാധിച്ചിട്ടുണ്ട്. ഡിസംബറോടെയാണ് കോവിഡ് കേസുകള്‍ ഇരട്ടിയായി ഉയര്‍ന്നത്. ഡിസംബര്‍ 17നാണ് യുകെയില്‍ ആദ്യ ക്രാക്കന്‍ വൈറസ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആ ആഴ്ച തന്നെ 2.97 മില്ല്യണ്‍ ജനങ്ങളിലേക്ക് വൈറസ് എത്തി. ഇംഗ്ലണ്ടില്‍ 20ല്‍ ഒരാള്‍ രോഗബാധിതനാണ്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ 16ല്‍ ഒരാളും വെയില്‍സില്‍ 18ല്‍ ഒരാളും രോഗബാധിതനാണ്. സര്‍ക്കാരിന്റെ കോവിഡിനൊപ്പം ജീവിക്കല്‍ സ്ട്രാറ്റജി പ്രകാരം മാസ്‌ക്, സാമൂഹിക അകലം പാലിക്കല്‍, ടെസ്റ്റ്, ഐസോലേഷന്‍ എല്ലാം തന്നെ കഴിഞ്ഞ വര്‍ഷം ആദ്യമേ തന്നെ നിര്‍ത്തലാക്കിയിരുന്നു. 2022ന്റെ അവസാന ആഴ്ചയില്‍ ഫ്ലൂ ബാധിച്ചവരുടെ എണ്ണവും ഉയര്‍ന്നു. കഴിഞ്ഞ ആഴ്ച അവസാനം 5,105 പേരെയാണ് ഫ്ളൂ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 
Other News in this category

 
 




 
Close Window