Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
UK Special
  Add your Comment comment
യുകെയില്‍ ഉപരിപഠനത്തിന് എത്തിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ചൈനയെ പിന്തള്ളി ഇന്ത്യ
reporter

ലണ്ടന്‍: ഉപരിപഠനത്തിനായി യുകെ യിലേക്ക് എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് ഇന്ത്യ. 2022 ല്‍ ബ്രിട്ടനിലെത്തിയ വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇന്ത്യ തന്നെയാണ് മുന്നില്‍. ബ്രിട്ടന്റെ സാമ്പത്തിക മേഖലയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നവരാണ് വിദേശ വിദ്യാര്‍ഥികള്‍. ട്യൂഷന്‍ ഫീസ് മാത്രമല്ല പ്രാദേശിക സമ്പദ് വ്യവസ്ഥയിലും വിദ്യര്‍ഥികള്‍ക്ക് വലിയ പങ്കാണ് ഉള്ളത്.അതുകൊണ്ടു തന്നെയാണ് സ്റ്റുഡന്റ് വീസ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുവാനും എണ്ണം പരിമിതപ്പെടുത്തുവാനും ഹോം സെക്രട്ടറി സുവെല്ല ബ്രേവര്‍മാന്‍ ആലോചിച്ചപ്പോള്‍ അതിനെതിരെ പല കോണുകളില്‍ നിന്നും കടുത്ത വിമര്‍ശനം ഉയര്‍ന്നത്. ഏകദേശം 6,05,130 വിദേശ വിദ്യാര്‍ഥികളാണ് യുകെ യില്‍ ഇപ്പോള്‍ ഉള്ളത്. നേരത്തേ യുകെയില്‍ ഏറ്റവുമധികം വിദേശ വിദ്യാര്‍ത്ഥികള്‍ എത്തിയിരുന്നത് ചൈനയില്‍ നിന്നായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി ആ സ്ഥാനം ഇന്ത്യ കൈയ്യടക്കിയിരിക്കുകയാണ്. 2022 ല്‍ 1,27,000 വിദ്യാര്‍ഥി വീസകള്‍ക്കാണ് ബ്രിട്ടിഷ് ഹൈക്കമ്മീഷന്‍ അനുമതി നല്‍കിയത്.

ചൈനയില്‍ നിന്നും 1,16,476 വിദ്യാര്‍ഥികളുടെ വീസയ്ക്കാണ് അനുമതി ലഭിച്ചത്.യുകെ മാതൃകയില്‍ അമേരിക്കയും വിദ്യാര്‍ഥി വീസകളുടെ കാര്യത്തില്‍ ഉദാര സമീപനമാണ് ഇപ്പോള്‍ നടത്തുന്നത്. 2022 അദ്ധ്യായന വര്‍ഷത്തില്‍ മാത്രം 1,25,000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കാണ് വീസ നല്‍കിയതെന്ന് അമേരിക്കന്‍ എംബസി വ്യക്തമാക്കുന്നു. ഇത് ഒരു സര്‍വകാല റെക്കോര്‍ഡ് തന്നെയാണ്. ചില അപേക്ഷകര്‍ക്ക് വീസ അനുവദിച്ച് കിട്ടാന്‍ അല്പം സമയം കൂടുതല്‍ എടുത്തേക്കാം. എങ്കിലും അര്‍ഹതയുള്ളവര്‍ക്കെല്ലാം വീസ നല്‍കുന്നുണ്ടെന്നാണ് അമേരിക്കന്‍ എംബസി പറയുന്നത്. വേനല്‍ക്കാലത്തോടെ അമേരിക്കയിലെ വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ചൈനയെ പുറന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ഉപരിപഠനത്തിനായി എത്തുന്നവര്‍ പഠനം പൂര്‍ത്തിയാക്കുന്നില്ല എന്ന യഥാര്‍ഥ്യവും പുറത്തു വരുന്നുണ്ട്.വിദേശ രാജ്യങ്ങളില്‍ സ്ഥിര ജോലിക്കുള്ള വീസ കരസ്ഥമാക്കാനുള്ള എളുപ്പ വഴി ആയാണ് ഭൂരിഭാഗവും വിദ്യാര്‍ഥി വീസയെ കാണുന്നത്. വിദ്യാര്‍ഥി വീസയില്‍ എത്തുന്നവര്‍ക്ക് യുകെ യില്‍ മാസത്തില്‍ 80 മണിക്കൂര്‍ മാത്രമേ നിയമപരമായി ജോലി ചെയ്യാന്‍ കഴിയുകയുള്ളു. ഇതില്‍ നിന്നും കിട്ടുന്ന വരുമാനം താമസത്തിനും മറ്റ് ചെലവുകള്‍ക്കും തികയില്ല എന്നതാണ് മറ്റൊരു സത്യം. കുടുംബമായി എത്തുകയാണെങ്കില്‍ മുന്നോട്ടുള്ള ജീവിതം വളരെ ദുഷ്‌കരമാണെന്നാണ് പലരുടെയും അനുഭവം വെളിപ്പെടുത്തുന്നത്.ഇവരില്‍ ചിലര്‍ സൗജന്യമായി മറ്റ് ജോലികള്‍ കണ്ടെത്തി പെര്‍മനന്റ് വീസ കരസ്ഥമാക്കുന്നുണ്ട്. ഭൂരിഭാഗവും സ്വകാര്യ ഏജന്റുമാര്‍ക്ക് 5 മുതല്‍ 15 ലക്ഷം രൂപ വരെ നല്‍കി കെയര്‍ ഹോമില്‍ ഉള്‍പ്പടെ ജോലി കരസ്ഥമാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ എല്ലായെപ്പോഴും ഇത് നടക്കണമെന്നുമില്ല.

 
Other News in this category

 
 




 
Close Window