Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
UK Special
  Add your Comment comment
കുറഞ്ഞ സമയത്തിനുള്ളില്‍ യുകെയില്‍ റെയില്‍പാലം നിര്‍മിച്ച് മലയാളി
reporter

ലണ്ടന്‍: നിശ്ചയിച്ചതിനേക്കാള്‍ കുറഞ്ഞസമയംകൊണ്ട് യു.കെ.യില്‍ റെയില്‍പാലം നിര്‍മിച്ച് താരമായി പെരുവ സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘം. പെരുവ കാഞ്ഞിരംകണ്ടത്തില്‍ ദീപക് തോമസിന്റ നേതൃത്വത്തിലാണ് വാര്‍വിക്കില്‍ മോട്ടോര്‍ വേ 42-ന് കുറുകെ ബോക്സ് പാലം നിര്‍മിച്ചത്. ലണ്ടന്‍ ബിര്‍മിങ്ങാം ഹൈസ്പീഡ് റെയില്‍വേക്കായി മോട്ടോര്‍വേക്ക് കുറുകെ പാലം നിര്‍മിക്കാന്‍ തീരുമാനിക്കുമ്പോള്‍ അധികൃതരെ പ്രതിസന്ധിയിലാക്കിയത് വാഹനത്തിരക്കേറിയ ഹൈവേ എങ്ങനെ അടച്ചിടുമെന്നോര്‍ത്തായിരുന്നു. എന്നാല്‍, അധികൃതര്‍ തന്നെ കണ്ടെത്തി. റോഡിനോട് ചേര്‍ന്ന് ബോക്സ് ബ്രിഡ്ജ് (ബോക്സ് രൂപത്തിലുള്ള പാലം) തയാറാക്കുക. പിന്നീട് ഇത് സ്ലൈഡ് ചെയ്ത് തൂണുകളില്‍ റോഡിന് കുറുകെ ഉറപ്പിക്കുകയെന്നതായിരുന്നു പോംവഴിയായി കണ്ടത്. ഇങ്ങനെ ചെയ്താല്‍ കുറച്ചുദിവസങ്ങള്‍ മാത്രമേ ഗതാഗതപ്രശ്‌നങ്ങളുണ്ടാകൂവെന്ന് മനസ്സിലാക്കി.

ഏറെ ബുദ്ധിമുട്ടുകളും പ്രതിസന്ധിയും നിറഞ്ഞ നിര്‍മാണജോലി ആരെ ഏല്പിക്കുമെന്നതായിരുന്നു അടുത്ത പ്രശ്‌നം. എന്നാല്‍, ദീപക് തോമസും സംഘവും ഈ ജോലി ഏറ്റെടുക്കാന്‍ സ്വയം മുന്നോട്ട് വരുകയായിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 22 മുതല്‍ ജനുവരി മൂന്നുവരെ മോട്ടോര്‍ വേ 42 അടച്ചു. മുന്‍കൂട്ടി തീരുമാനിച്ച സമയത്തെക്കാള്‍ ഏഴ് മണിക്കൂര്‍ മുമ്പുതന്നെ പാലം നിര്‍മാണം പൂര്‍ത്തിയാക്കി. സ്ലൈഡ് ചെയ്ത് പൂര്‍ത്തീകരിക്കുന്ന ലോകത്തിലെ ഏറ്റവും നീളമേറിയ റെയില്‍പാലവും യു.കെ.യിലെ ആദ്യത്തെ സ്ലൈഡിങ് ബോക്സ് പാലവുമാണ് ദീപക്കിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയത്.പെരുവയിലെ വ്യാപാരിയായ തോമസ് ചെറിയാന്റെയും കെ.എസ്.ഇ.ബി.യില്‍ അക്കൗണ്ടന്റായിരുന്ന ലളിതയുടെയും മകനാണ്. യു.കെ.യിലെ ബാല്‍ഫോര്‍ ബിറ്റിവിഞ്ചി കമ്പനിയില്‍ സീനിയര്‍ പ്രോജക്ട് കണ്‍ട്രോളറായാണ് ദീപക് ജോലി ചെയ്യുന്നത്. ഭാര്യ ലിന്‍ രാജു ദീപക്കിനൊപ്പം ഇതേ കമ്പനിയിലാണ് ജോലി ചെയ്യുന്നത്.

 
Other News in this category

 
 




 
Close Window