Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
UK Special
  Add your Comment comment
വിന്റര്‍ ഫ്‌ളൂ വാക്‌സിനെടുത്തത് പത്തില്‍ നാലു എന്‍എച്ച്എസ് ഫ്രണ്ട്‌ലൈന്‍ ജീവനക്കാര്‍ മാത്രം
reporter

ലണ്ടന്‍: വിന്റര്‍ സീസണില്‍ ഫ്ളൂ, കോവിഡ് വാക്സിനുകള്‍ സ്വീകരിക്കാന്‍ ഗവണ്‍മെന്റും, ആരോഗ്യ വകുപ്പും ജനങ്ങളെ ഉപദേശിക്കുന്നുണ്ട്. എന്നാല്‍ എത്രത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍, പ്രത്യേകിച്ച് ഫ്രണ്ട്ലൈന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഇതിന് തയ്യാറായിട്ടുണ്ട്? എന്തായാലും ഈ ചോദ്യത്തിനുള്ള ഉത്തരം വന്നതോടെ ജനങ്ങളാണ് ഞെട്ടിയിരിക്കുന്നത്. ഈ വിന്ററില്‍ കേവലം പത്തില്‍ നാല് എന്‍എച്ച്എസ് ഫ്രണ്ട്ലൈന്‍ ജോലിക്കാരാണ് ഫ്ളൂ വാക്സിന്‍ സ്വീകരിക്കാന്‍ തയ്യാറായത്. ഇതിലും കുറവ് ആളുകളാണ് കോവിഡ് ബൂസ്റ്റര്‍ സ്വീകരിച്ചത്. ഇതോടെ രോഗസാധ്യത അധികമുള്ള രോഗികള്‍ അപകടാവസ്ഥയിലാണ്. നവംബര്‍ 30 വരെ രോഗികളുമായി സമ്പര്‍ക്കത്തില്‍ വരുന്ന 42 ശതമാനം എന്‍എച്ച്എസ് ജീവനക്കാര്‍ മാത്രമാണ് ഫ്ളൂ വാക്സിനെടുത്തിട്ടുള്ളതെന്നാണ് കണ്ടെത്തല്‍. രണ്ട് വര്‍ഷം മുന്‍പ് 71 ശതമാനം ജീവനക്കാരും വാക്സിനെടുക്കാന്‍ തയ്യാറായിരുന്നു. ഇതേസമയം കേവലം 36 ശതമാനം ഫ്രണ്ട്ലൈന്‍ എന്‍എച്ച്എസ് ജീവനക്കാരാണ് സീസണല്‍ കോവിഡ് ബൂസ്റ്റര്‍ സ്വീകരിച്ചിട്ടുള്ളത്. വാക്സിന്‍ മടുപ്പും, വാക്സിന്‍ വിരുദ്ധ നിലപാട് ശക്തമാകുന്നതും ചേര്‍ന്നാണ് എന്‍എച്ച്എസ് ജീവനക്കാരെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നതെന്ന് ശാസ്ത്രജ്ഞ വിവിയന്‍ പാരി വ്യക്തമാക്കി. 'എല്ലാ സമയത്തും ഇന്‍ഫെക്ഷന്‍ പിടിപെട്ട രോഗികളുമായി സമ്പര്‍ക്കത്തില്‍ വരുന്നതിനാല്‍ പ്രതിരോധശേഷി ഉണ്ടാകുമെന്നാണ് ജീവനക്കാര്‍ ചിന്തിക്കുക. എന്നാല്‍ ഫ്ളൂവിനോട് ചെറിയ സുരക്ഷമാത്രമാണുള്ളത്, എന്നാല്‍ ഇതില്‍ ഗ്യാരണ്ടിയില്ല', അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ ബ്രിട്ടനിലെ ജൂനിയര്‍ ഡോക്ടര്‍മാരും സമരത്തിന് തയ്യാറെടുക്കുകയാണ്. ശമ്പള വര്‍ദ്ധനവ് 26 ശതമാനം വേണമെന്നാണ് ആവശ്യം. മാര്‍ച്ചില്‍ തുടര്‍ച്ചയായ മൂന്നു ദിവസം സമരം ചെയ്യാനാണ് ഡോക്ടര്‍മാര്‍ ഒരുങ്ങുന്നത്. ഏകദേശം 30000 പൗണ്ട് ശമ്പളത്തില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് 26 ശതമാനം ശമ്പള വര്‍ദ്ധനവാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയിലുള്ള സര്‍ക്കാരിന് അമിത ഭാരമാണ് ഈ ആവശ്യം. ഇതോടെ 72 മണിക്കൂര്‍ സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്‍എച്ച്എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ണ്ണായകമാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ സേവനം. അതിനാല്‍ തന്നെ സമരവുമായി മുന്നോട്ട് പോകുമ്പോള്‍ അത് ആശുപത്രി പ്രവര്‍ത്തനങ്ങളെ താറുമാറാക്കും. 2016 ലും ആയിരക്കണക്കിന് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിന് ഇറങ്ങിയിരുന്നു. അന്നു നാലു ദിവസം സമരത്തിന് ഇറങ്ങിയ ജൂനിയര്‍ ഡോക്ടര്‍മാര്‍ സേവനങ്ങള്‍ ബഹിഷ്‌കരിച്ചതോടെ മൂന്നു ലക്ഷം പേരുടെ ഒപി റദ്ദാക്കേണ്ടിവന്നു. ഈ മാസം 23 ന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ സമരത്തിന് ഒരുങ്ങുകയാണ്. രണ്ടാം തവണയാണ് ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സമരം.

 
Other News in this category

 
 




 
Close Window