Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
UK Special
  Add your Comment comment
എആന്‍ഡ് ഇ വാര്‍ഡുകളിലെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ അടിയന്തര വിന്റര്‍ പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി സര്‍ക്കാര്‍
reporter

ലണ്ടന്‍: എ&ഇ വാര്‍ഡുകളിലെ സമ്മര്‍ദം കുറയ്ക്കാന്‍ അടിയന്തര വിന്റര്‍ പാക്കേജ് നടപ്പാക്കാന്‍ ഒരുങ്ങി ഗവണ്‍മെന്റ്. ആയിരക്കണക്കിന് എന്‍എച്ച്എസ് രോഗികളെ കെയര്‍ ഹോമുകളിലേക്ക് മാറ്റാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി നൂറുകണക്കിന് മില്ല്യണ്‍ പൗണ്ട് ചെലവുള്ള സുപ്രധാന എമര്‍ജന്‍സി പാക്കേജ് പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലെയെന്നാണ് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട്.സിക്യുസി രജിസ്റ്റേഡ് കെയര്‍ സംവിധാനങ്ങളില്‍ ആയിരക്കണക്കിന് ബെഡുകള്‍ വാങ്ങാനുള്ള സൗകര്യം വരെ പാക്കേജില്‍ ഉള്‍പ്പെടും. ഓട്ടം സ്റ്റേറ്റ്മെന്റില്‍ ചാന്‍സലര്‍ ജെറമി ഹണ്ട് പ്രഖ്യാപിച്ച 500 മില്ല്യണ്‍ പൗണ്ട് സോഷ്യല്‍ കെയര്‍ പാക്കേജിന് പുറമെയാണ് ഈ ചെലവഴിക്കല്‍.

നിലവില്‍ ആശുപത്രിയില്‍ കഴിയേണ്ട ആവശ്യമില്ലാത്ത 13,000 രോഗികളാണ് ബെഡുകള്‍ കൈയടക്കി വെച്ചിരിക്കുന്നതെന്നാണ് കണക്ക്. പദ്ധതിയുടെ സഹായത്തോടെ 1000 മുതല്‍ 2000 ബെഡുകള്‍ വരെ ഒഴിഞ്ഞ് കിട്ടുമെന്നാണ് കരുതുന്നത്. അടുത്ത നാലാഴ്ചയില്‍ തന്നെ ഇതിന്റെ ഫലം കണ്ടുതുടങ്ങും.ലോക്കല്‍ കൗണ്‍സിലുകള്‍ക്കും, എന്‍എച്ച്എസിനുമാണ് ഫണ്ടിംഗ് നല്‍കുക. ചികിത്സ അവസാനിപ്പിച്ച് ഡിസ്ചാര്‍ജ്ജ് നിരക്ക് മെച്ചപ്പെടുത്തി അമിതമായി ഭാരം വഹിക്കുന്ന ആശുപത്രികളുടെ ബുദ്ധിമുട്ട് പരിഹരിക്കണം. ഇതിനിടെ ഹെല്‍ത്ത് സെക്രട്ടറി സമരം നടത്തുന്ന യൂണിയനുകളുമായി പരിഷ്‌കരങ്ങള്‍ സംബന്ധിച്ച് തിങ്കളാഴ്ച ചര്‍ച്ച വിളിച്ചിട്ടുണ്ട്. ഇതിലും ശമ്പള വിഷയത്തെ കുറിച്ച് മിണ്ടില്ലെന്ന പിടിവാശി തുടരും.

 
Other News in this category

 
 




 
Close Window