Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
UK Special
  Add your Comment comment
യുകെ തലസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ക്ക് യാതൊരു കുറവുമില്ലെന്ന് റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: ലണ്ടനില്‍ കുറ്റകൃത്യങ്ങള്‍ കുറയുന്നതായി അധികൃതര്‍ അവകാശപ്പെടുമ്പോഴും പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു 17% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021 ല്‍ 131 അക്രമ സംഭവങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷം 106 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. മെയില്‍ ഓണ്‍ലൈന്‍ ആണ് കണക്കുകള്‍ പുറത്ത് വിട്ടത്. കൗമാരക്കാരായ ആണ്‍കുട്ടികള്‍ക്കിടയിലാണ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടിരുന്നത്. 30 പേരാണ് ഇത്തരത്തില്‍ 2021 ല്‍ കൊല്ലപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം കേവലം 13 കേസുകള്‍ മാത്രമെ റിപ്പോര്‍ട്ട് ചെയ്തുള്ളു. കൊല്ലപ്പെട്ടവരില്‍ ഏറെയും കത്തികൊണ്ടുള്ള ആക്രമണത്തിലാണ് മരിച്ചത്.

സബിത തന്‍വാനി എന്ന പത്തൊന്‍പതുകാരി കൊല്ലപ്പെട്ടത് കഴിഞ്ഞ മാര്‍ച്ച് മാസം 19 ന് ആയിരുന്നു. സിറ്റി യൂണിവേഴ്‌സിറ്റിയിലെ വസതിയില്‍ അവളുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. 2022-ലെ ആദ്യ കൊലപാതകം റിപ്പോര്‍ട്ട് ചെയ്തത് ഡാരിയസ് വോലോസ് (46) ന്റെ ആയിരുന്നു.വെസ്റ്റ് ഡ്രെയ്ടണിലെ ടാവിസ്റ്റോക്ക് റോഡില്‍ ജനുവരി 4 ന് പുലര്‍ച്ചെയാണ് കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം, കഴിഞ്ഞ വര്‍ഷത്തെ അവസാന മരണം റിപ്പോര്‍ട്ട് ചെയ്തത് ന്യൂഇയര്‍ തലേന്നാണ്. 39 കാരിയായ സ്റ്റെഫാനി ഹാന്‍സെനെയാണ് രാവിലെ 10.13 -ന് ഹെയ്സിലെ വില്ലെന്‍ഹാള്‍ ഡ്രൈവിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

എന്നാല്‍ സുരക്ഷയുടെ കാര്യത്തില്‍ മറ്റേത് നഗരത്തെയും പോലെ ലണ്ടനിലും പോരായ്മ നിലനില്‍ക്കുന്നുണ്ട് എങ്കിലും, കുറ്റകൃത്യങ്ങളുടെ നിരക്ക് നോക്കിയാല്‍ ജീവിക്കാനും ജോലി ചെയ്യാനും ആസ്വദിക്കാനുമുള്ള സുരക്ഷിതമായ സ്ഥലമാണിതെന്ന് മെട്രോപൊളിറ്റന്‍ പോലീസ് കമ്മീഷണര്‍ സര്‍ മാര്‍ക്ക് റൗലി മാധ്യമങ്ങളോട് പറഞ്ഞു. 2022 ല്‍ നടന്ന ദാരുണമായ കൊലപാതക സംഭവങ്ങളില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍ 11 മാസം പ്രായമുള്ള ഹേസല്‍ പ്രജാപതിയാണ്. സെപ്റ്റംബര്‍ 20 ന് ഗ്രേറ്റ് ഓര്‍ക്കണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലില്‍ വെച്ചാണ് മരണം സംഭവിച്ചത്. ഓഗസ്റ്റ് 14 ന് പടിഞ്ഞാറന്‍ ലണ്ടനിലെ ഗ്രീന്‍ഫോര്‍ഡില്‍ കുത്തേറ്റു മരിച്ച 87 കാരനായ തോമസ് ഒഹാലോറനാണ് ഏറ്റവും പ്രായം കൂടിയ ആള്‍. കുറ്റകൃത്യങ്ങള്‍ ഇല്ലാത്ത നഗരമാണ് സ്വപ്നമെന്നും, അതിനായി നിരന്തരം പരിശ്രമിക്കും എന്നാണ് അധികൃതര്‍ പറയുന്നത്

 
Other News in this category

 
 




 
Close Window