Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
വിമാനത്തില്‍ കയറുന്നതിനിടെ മഴ നനഞ്ഞു, 16,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്
reporter

കൊച്ചി: വിമാനത്തില്‍ കയറുന്നതിനിടെ മഴ നനഞ്ഞ് യാത്രക്കാരന് പനി പിടിച്ചെന്ന പരാതിയില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാല്‍) 16,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്. മഴ നനയാതെ വിമാനത്തില്‍ കയറാന്‍ സൗകര്യമൊരുക്കാത്തതിനാണ് പിഴ ചുമത്തിയത്. എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനാണ് ഉത്തരവിട്ടത്. എറണാകുളം വെണ്ണല സ്വദേശി ടി ജി എന്‍ കുമാര്‍ നല്‍കിയ പരാതിയിലാണ് നടപടി.

എട്ടു വര്‍ഷം മുന്‍പ് എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയപ്പോഴാണ് പരാതിക്കാരന് ദുരനുഭവം ഉണ്ടായത്. കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് വിമാനങ്ങള്‍ കൊച്ചിയിലേക്ക് തിരിച്ചുവിട്ടതുമൂലം ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടായെന്ന് പരാതിയില്‍ പറഞ്ഞിട്ടുണ്ട്. മഴ നനയാതിരിക്കാനുള്ള ടെര്‍മിനല്‍ സൗകര്യം അന്ന് ഇല്ലായിരുന്നു. നനഞ്ഞ വസ്ത്രവുമായി ഡല്‍ഹിവരെ യാത്ര ചെയ്തതിനാല്‍ പനി ബാധിച്ച് മൂന്നുദിവസം ആശുപത്രിയില്‍ കിടക്കേണ്ടി വന്നു.

പരാതിക്കാരന്‍ അനുഭവിച്ച ശാരീരിക ബുദ്ധിമുട്ടുകള്‍ക്കും മനഃക്ലേശത്തിനും 8,000 രൂപ നഷ്ടപരിഹാരവും 8,000 രൂപ കോടതിച്ചെലവുമടക്കം 16,000 രൂപ സിയാല്‍ അധികൃതര്‍ ഒരുമാസത്തിനകം നല്‍കണമെന്നാണ് ഉത്തരവ്. ഉപഭോക്തൃ കോടതി പ്രസിഡന്റ് ഡി ബി ബിനു, അംഗങ്ങളായ വി രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. വന്‍ ലാഭം ഉണ്ടാക്കുന്ന സ്ഥാപനങ്ങള്‍പോലും ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുന്നതില്‍ നിരുത്തരവാദപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും കമ്മീഷന്‍ വിലയിരുത്തി.

 
Other News in this category

 
 




 
Close Window