Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
ലൈംഗിക ദാരിദ്ര്യം മാറാന്‍ ഓപ്പണ്‍ സൊസൈറ്റിയായി മാറണമെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര
reporter

കൊച്ചി: സമൂഹത്തെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നതാണ് മലയാളികളുടെ പ്രശ്നമെന്ന് സഞ്ചാരിയും സഫാരി ടിവി സ്ഥാപകനുമായ സന്തോഷ് ജോര്‍ജ് കുളങ്ങര. സമൂഹം എന്തുചിന്തിക്കും?, സമൂഹം എന്തുപറയും? എന്ന് ചിന്തിച്ച് വേദനിക്കുകയാണ്. സമൂഹമില്ലെങ്കില്‍ തനി സ്വഭാവം കാണിക്കുമെന്നും മലയാളികള്‍ ലൈം?ഗിക ദാരിദ്ര്യം നേരിടുന്ന സമൂഹമായി തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സന്തോഷ് ജോര്‍ജ് കുളങ്ങര.

'കേരളത്തില്‍ ഒത്തിരി നിയന്ത്രണങ്ങളോടെയാണ് വളര്‍ത്തുന്നത്. മുന്‍വിധികളുടെ ലോകത്താണ് മലയാളികള്‍ വളര്‍ന്നത്. എല്ലാവരുടെയും മുന്നില്‍ അഭിനയിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഞാന്‍ സ്ത്രീകളെ നോക്കില്ല എന്ന് പറഞ്ഞാണ് നടക്കുന്നത്.സ്ത്രീകളെ നോക്കുന്ന പുരുഷന്മാരുമുണ്ട്.പുരുഷന്മാരെ നോക്കുന്ന സ്ത്രീകളും ഉണ്ട്. രണ്ടു കൂട്ടരും അഭിനയിക്കുന്ന ലോകത്താണ്. സമൂഹത്തെ തൃപ്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. സമൂഹമില്ലെങ്കില്‍ തനിസ്വഭാവം കാണിക്കും. ഗോവയിലൊക്കെ പോയാല്‍ ചെയ്യുന്നത് അതാണ്. സമൂഹം എന്തുചിന്തിക്കും?, സമൂഹം എന്തുപറയും? എന്ന് ചിന്തിച്ച് ഇവന്‍ വല്ലാതെ വേദനിക്കുകയാണ്. സമൂഹത്തെ സന്തോഷിപ്പിക്കാന്‍ പ്രകൃതി സ്നേഹം പറയും. അവന് കൈയടി കിട്ടും. അവന്‍ ഒരു ബുദ്ധിജീവിയാണ് എന്ന തോന്നല്‍ വരും. വെളിവുണ്ട് എന്ന് പറയും'- സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു.

'ഹൈ സ്പീഡ് ട്രെയിന്‍ വരുമ്പോള്‍ എതിര്‍ക്കുമ്പോള്‍ ബുദ്ധിയുള്ളവനാകും. പത്തുവര്‍ഷം കഴിഞ്ഞാല്‍ ഇത് വീണ്ടും വരും. അപ്പോള്‍ പരിഹസിക്കപ്പെടും. ലൈംഗിക ദാരിദ്ര്യം മാറാന്‍ ഓപ്പണ്‍ സൊസൈറ്റി ആയാല്‍ മതി. ഒരു പുരുഷനും സ്ത്രീക്കും അവര്‍ക്ക് സമ്മതമാണെങ്കില്‍ സെക്സിനുള്ള സ്വാതന്ത്ര്യം കൊടുക്കണം. അത്രേയുള്ളു.അതിന് കല്യാണം കഴിക്കണമെന്ന നിര്‍ബന്ധം വെയ്ക്കേണ്ട എന്ന് മാത്രമാണ് അര്‍ത്ഥമാക്കിയത്. അല്ലാതെ വേശ്യാലയം നടത്തി വാണിജ്യവത്കരിക്കണമെന്നല്ല അതിന്റെ അര്‍ത്ഥം.നമ്മള്‍ ചെയ്യുന്ന പ്രവൃത്തി ചുറ്റുമുള്ളവര്‍ക്ക് ദോഷമാകരുത്. അവരവര്‍ക്കും ദോഷമാകരുത്. ഈ രണ്ടു കാര്യങ്ങള്‍ ഉറപ്പുവരുത്തിയാല്‍ ലോകം നന്നാകും. ഒരു പുരുഷനും ഭാര്യയും മക്കളുമുണ്ട്. ഒരു സ്ത്രീക്ക് ഭര്‍ത്താവും മക്കളുമുണ്ട്. ഇവര്‍ തമ്മിലുള്ള ബന്ധം പ്രശ്നത്തിലേക്കോ സംഘര്‍ഷത്തിലേക്കോ നീങ്ങിയാല്‍ അത് തെറ്റാണ്.

എന്നാല്‍ ഇങ്ങനെയൊരു ബാധ്യതയില്ലാത്ത രണ്ടുപേര്‍ക്ക് ആവാം . അതില്‍ ഒരു തെറ്റുമില്ല. അതാണ് ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം' -സന്തോഷ് ജോര്‍ജ് കുളങ്ങര ഓര്‍മ്മിപ്പിച്ചു.

 
Other News in this category

 
 




 
Close Window