Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
UK Special
  Add your Comment comment
കഴിഞ്ഞ വര്‍ഷം പ്രതിദിനം 80 കവര്‍ച്ചാ കേസുകളിലെ അന്വേഷണം അവസാനിപ്പിച്ച് പോലീസ്
reporter

ലണ്ടന്‍: ബ്രിട്ടനിലെ പോലീസ് കള്ളനെ പിടിക്കുമെന്ന് പ്രതീക്ഷിക്കരുതെന്ന് മുന്‍പ് പുറത്തുവന്ന പല കണക്കുകളും വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഈ നിലപാട് വളരെ ശരിയാണെന്ന് വ്യക്തമാക്കുന്ന മറ്റൊരു കണക്ക് കൂടി പുറത്തുവന്നിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തിലെ ഓരോ ദിവസവും 80 കവര്‍ച്ചാ കേസുകളിലെ അന്വേഷണങ്ങളാണ് പ്രതിയെ തിരിച്ചറിയാന്‍ പോലും കഴിയാതെ പോലീസ് അവസാനിപ്പിച്ചതെന്ന് ലിബറല്‍ ഡെമോക്രാറ്റുകള്‍ ആരോപിച്ചു. 2022-ല്‍ ഇംഗ്ലണ്ടിലും, വെയില്‍സിലും നടന്ന 30,000 കവര്‍ച്ചകളും, തട്ടിപ്പറികളുമാണ് തുമ്പില്ലാതെ അവസാനിപ്പിച്ചതെന്ന് പാര്‍ട്ടി കമ്മീഷന്‍ ചെയ്ത ഗവേഷണത്തില്‍ വ്യക്തമായി. ഹോം സെക്രട്ടറി സുവെല്ലാ ബ്രാവര്‍മാന്‍ മറ്റ് വിവാദങ്ങളില്‍ കുടുങ്ങി ഇരിക്കുന്നതിനാല്‍ ക്രിമിനലുകള്‍ മറുഭാഗത്ത് തലയൂരി പോകുകയാണെന്ന് ലിബറല്‍ ഡെമോക്രാറ്റുകള്‍ ആരോപിച്ചു.

കഴിഞ്ഞ ആഴ്ച ഹോം സെക്രട്ടറി തന്നെ സ്പീഡിംഗ് ടിക്കറ്റില്‍ നിന്നും രക്ഷപ്പെട്ടതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ വിഷയത്തില്‍ മന്ത്രിക്കെതിരെ ഔദ്യോഗിക അന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് പ്രധാനമന്ത്രി ഋഷി സുനാക് നിലപാടെടുത്തത്. ഇതിനിടെയാണ് രണ്ടിലൊന്ന് കവര്‍ച്ചാ കേസുകളിലും തെളിവില്ലാതെ കേസ് അവസാനിപ്പിക്കുന്നതായി ഹൗസ് ഓഫ് കോമണ്‍സ് ലൈബ്രററി ഗവേഷണം വ്യക്തമാക്കിയത്.

 
Other News in this category

 
 




 
Close Window