Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
UK Special
  Add your Comment comment
മാനസിക പ്രശ്‌നങ്ങള്‍ ഉള്ളവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടേണ്ടതില്ലെന്ന് മെറ്റ് പോലീസ്
reporter

ലണ്ടന്‍: മാനസിക പ്രശ്‌നങ്ങള്‍ മൂലം വ്യക്തികള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളില്‍ ഇനി ഇടപെടേണ്ടതില്ലെന്ന് മെറ്റ് പോലീസ് . ഓഗസ്റ്റ് 31 -ന് ശേഷമാണ് ഈ തീരുമാനം നടപ്പില്‍ വരുക. മാനസികാരോഗ്യ പ്രശ്‌നമുള്ളവര്‍ ഏതെങ്കിലും തരത്തില്‍ മറ്റുള്ള വ്യക്തികളുടെ ജീവന് ഭീഷണി ഉയര്‍ത്തിയെങ്കില്‍ മാത്രമേ ഇനി മുതല്‍ പോലീസ് ഇടപെടല്‍ ഉണ്ടാവുകയുള്ളൂ. കൂടുതല്‍ അടിയന്തര സ്വഭാവമുള്ള ക്രമസമാധാന പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന് ഈ നീക്കം പോലീസിനെ സഹായിക്കുമെന്നാണ് കരുതുന്നത്. ഗ്രേറ്റ് ബ്രിട്ടനില്‍ ഉടനീളമുള്ള പോലീസ് സേന കഴിഞ്ഞ അഞ്ചു വര്‍ഷമായി കൈകാര്യം ചെയ്ത മാനസികാരോഗ്യ സംഭവങ്ങളില്‍ ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

പ്രശ്‌നമുണ്ടാകുമ്പോള്‍ പരിഹാരത്തിനായി പോലീസിനെ ആശ്രയിക്കുന്നത് ജനങ്ങളുടെ മനോഭാവം മൂലമാണ് ഇതെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ പലപ്പോഴും ഈ രീതിയിലുള്ള കേസുകള്‍ കൈകാര്യം ചെയ്യാന്‍ പോലീസിന് മതിയായ പരിശീലനം ലഭിച്ചിട്ടില്ലെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. പോലീസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ സമയത്തിന്റെ 20- 40% വരെ ഇത്തരത്തിലുള്ള കേസുകള്‍ കൈകാര്യം ചെയ്യാന്‍ വിനിയോഗിക്കുന്നതായാണ് കോളേജ് ഓഫ് പോലീസിന്റെ കണ്ടെത്തല്‍ . ഇത്തരം കേസുകള്‍ പോലീസ് കൈകാര്യം ചെയ്യുന്നതിന് പകരം പരിശീലനം സിദ്ധിച്ച മാനസികാരോഗ്യ വിദഗ്ധരുടെ ഇടപെടല്‍ നടപ്പിലാക്കുന്ന പദ്ധതി മെറ്റ് പോലീസ് അംഗീകരിച്ചിട്ടുണ്ട്

 
Other News in this category

 
 




 
Close Window