Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
UK Special
  Add your Comment comment
യുകെയിലെ മോര്‍ട്ട്‌ഗേജ് തിരിച്ചടവുമായി ബന്ധപ്പെട്ട് പ്രതിസന്ധിയിലായവര്‍ക്ക് സഹായം നല്‍കാന്‍ ആലോചന
reporter

ലണ്ടന്‍: യുകെയില്‍ മോര്‍ട്ട്ഗേജ് തിരിച്ചടവുമായി ബന്ധപ്പെട്ട് കടുത്ത പ്രതിസന്ധിയിലായവര്‍ക്ക് സഹായം നല്‍കുന്നതിനായി ആലോചിക്കുന്നുവെന്ന് വെളിപ്പെടുത്തി കാബിനറ്റ് മിനിസ്റ്റര്‍ മൈക്കല്‍ ഗോവ് രംഗത്തെത്തി. ഇത് സംബന്ധിച്ച നീക്കം പുനരവലോകന ഘട്ടത്തിലാണെന്നും എന്നാല്‍ ഇവര്‍ക്കായുള്ള ഏത് സാമ്പത്തിക സഹായവുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുന്നത് ട്രഷറിയായിരിക്കുമെന്നും ഗോവ് ബിബിസിയോട് വെളിപ്പെടുത്തിയിട്ടുണ്ട്. യുകെയില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്ക് വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് പ്രമുഖ ലെന്‍ഡര്‍മാരെല്ലാം മോര്‍ട്ട്ഗേജ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയതിനെ തുടര്‍ന്ന് പതിനായിരക്കണക്കിന് മോര്‍ട്ട്ഗേജ് ഹോള്‍ഡര്‍മാര്‍ കടുത്ത പ്രതിസന്ധിയിലായ ഈ ഘട്ടത്തില്‍ മിനിസ്റ്ററുടെ വാഗ്ദാനം ഏറെ പ്രതീക്ഷയോടെയാണ് മിക്കവരും നോക്കിക്കാണുന്നത്. എന്നാല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇനിയും പലിശനിരക്ക് വര്‍ധിപ്പിക്കുകയാണെങ്കില്‍ മോര്‍ട്ട്ഗേജ് സഹായപദ്ധതി താളം തെറ്റുമെന്നും ഗോവ് മുന്നറിയിപ്പേകുന്നു. അതായത് പലിശനിരക്കിന് അനുസൃതമായിട്ടായിരിക്കും ഇതിന്റെ ഭാവിയെന്നും മിനിസ്റ്റര്‍ പറയുന്നു.

എന്നാല്‍ മോര്‍ട്ട്ഗേജ് ധനസഹായത്തിനായി ട്രഷറി നിലവില്‍ യാതൊരു പദ്ധതികളെക്കുറിച്ചും ആലോചിക്കുന്നില്ലെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. യുകെയില്‍ രണ്ട് വര്‍ഷ ഫിക്സഡ് മോര്‍ട്ട്ഗേജ് നിരക്കുകള്‍ വരാനിരിക്കുന്ന ദിവസങ്ങളില്‍ ആറ് ശതമാനത്തിലധികം വര്‍ധനവ് പ്രകടമാക്കുമെന്ന ആശങ്ക നിലനില്‍ക്കവേയാണ് പുതിയ വാഗ്ദാനവുമായി മിനിസ്റ്റര്‍ രംഗത്തെത്തിയിരിക്കുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് വര്‍ധനവ് തുടരുന്നതിനാല്‍ നിരക്ക് കുറഞ്ഞ നിരവധി മോര്‍ട്ട്ഗേജ് ഡീലുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുകയും പകരം നിരക്കേറിയ ഡീലുകള്‍ അവതരിപ്പിക്കുകയും ചെയ്തിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ലെന്‍ഡര്‍മാരെല്ലാം. ഇതിനെ തുടര്‍ന്ന് മോര്‍ട്ട്ഗേജ് തിരിച്ചടവ് കുത്തനെ ഉയര്‍ന്നത് മോര്‍ട്ട്ഗേജ് ഹോള്‍ഡര്‍മാരുടെ മേലുള്ള സാമ്പത്തിക സമ്മര്‍ദം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിനാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇവര്‍ക്ക് സഹായമേകുന്ന പദ്ധതികള്‍ ഉടന്‍ നടപ്പിലാക്കണമെന്ന ആവശ്യം വിവിധ തുറകളില്‍ നിന്ന് ശക്തമാകുന്നതിനിടയിലാണ് ഇക്കാര്യത്തില്‍ പ്രതീക്ഷയേകി മിനിസ്റ്റര്‍ രംഗത്തെത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. മോര്‍ട്ട്ഗേജ് തിരിച്ചടക്കുന്നതില്‍ പ്രതിസന്ധി നേരിടുന്നവരെ സഹായിക്കുന്നതിനായി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോയെന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ച് വരുന്നുവെന്നാണ് ബിബിസിയുടെ ലോറ ക്യൂന്‍സ്ബെര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ ഗോവ് വെളിപ്പെടുത്തിയിരിക്കുന്നത്.

 
Other News in this category

 
 




 
Close Window