Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
UK Special
  Add your Comment comment
കൗണ്‍സില്‍ ഹൗസിംഗ് കാത്തിരിപ്പ് പട്ടികയില്‍ ബ്രിട്ടീഷ് പൗരന്മാര്‍ക്കും പിആറുകാര്‍ക്കും മുന്‍ഗണന, കുടിയേറ്റക്കാര്‍ക്ക് തിരിച്ചടി
reporter

ലണ്ടന്‍: കൗണ്‍സില്‍ ഹൗസിംഗ് പദ്ധതികളില്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്കും, പെര്‍മനന്റ് റസിഡന്റ്സിനും മുന്‍ഗണന ലഭ്യമാക്കാന്‍ ഗവണ്‍മെന്റ്. അടുത്തിടെ കുടിയേറിയ ആളുകള്‍ക്ക് മുന്നില്‍ കാത്തിരിപ്പ് പട്ടികയില്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്കും, പെര്‍മനന്റ് റസിഡന്റ്സിനും മുന്‍ഗണന നല്‍കാന്‍ കൗണ്‍സിലുകള്‍ക്ക് നിബന്ധന സൃഷ്ടിക്കുന്ന നിയമം ഈ ഓട്ടം സീസണിലെ കിംഗ്സ് സ്പീച്ചില്‍ ഉള്‍പ്പെടുത്താനാണ് മന്ത്രിമാര്‍ ചര്‍ച്ച നടത്തുന്നത്. നിലവില്‍ ആവശ്യത്തിന്റെ രീതി അനുസരിച്ചാണ് ഹൗസിംഗ് ലഭ്യമാക്കുന്നത്. വീടില്ലാത്തവര്‍ക്കും, തിരക്കേറിയ വീടുകളില്‍ കഴിയുന്നവര്‍ക്കും, ഗാര്‍ഹിക പീഡന ഇരകള്‍ക്കുമാണ് ഇത് പ്രകാരം മുന്‍ഗണന. പലപ്പോഴും ഈ രീതി മൂലം ഇന്‍ഡെഫനിറ്റ് ലീവ് ടു സ്റ്റേ വിസ ലഭിക്കുന്ന വിദേശ പൗരന്‍മാര്‍ക്കും, അഭയാര്‍ത്ഥികള്‍ക്കും ബ്രിട്ടീഷ് പൗരന്‍മാരേക്കാള്‍ മുന്നിലെത്താന്‍ വഴിയൊരുക്കുന്നതായാണ് ആരോപണം.

സോഷ്യല്‍ ഹൗസിംഗ് ലഭ്യമാകാന്‍ 1.2 മില്ല്യണിലേറെ കുടുംബങ്ങളാണ് കാത്തിരിപ്പ് പട്ടികയിലുള്ളത്. ഇതില്‍ പത്തിലൊന്ന് മാത്രമാണ് യുകെ ഇതര പൗരന്‍മാര്‍ക്ക് നല്‍കുന്നതെന്നിരിക്കവെയാണ് പുതിയ നീക്കം. ഉയര്‍ന്ന കുടിയേറ്റമുള്ള മേഖലകളില്‍ ഈ നിരക്ക് കൂടുതലാണെന്നതാണ് ന്യായീകരണം. ലണ്ടന്‍ ബറോയായ ബ്രെന്റില്‍ 2021-22 വര്‍ഷത്തെ പുതിയ സോഷ്യല്‍ ഹോമുകളില്‍ 40 ശതമാനം യുകെ ഇതര പൗരന്‍മാര്‍ക്കാണ് ലഭിച്ചത്. ലണ്ടനിലെ തന്നെ സൗത്ത്വാര്‍ക്കില്‍ കല്‍ശതമാനം കുടിയേറ്റക്കാര്‍ക്ക് ലഭിച്ചു. സോഷ്യല്‍ ഹൗസിംഗ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പ്രാഥമിക ചര്‍ച്ചയിലാണ്. നെറ്റ് മൈഗ്രേഷന്‍ കഴിഞ്ഞ വര്‍ഷം 606,000 എന്ന പുതിയ റെക്കോര്‍ഡ് കുറിച്ചതോടെയാണ് ഹൗസിംഗ് ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നത്.

 
Other News in this category

 
 




 
Close Window