Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
UK Special
  Add your Comment comment
യുകെയില്‍ നിന്നു നാട്ടിലെത്തിയ രണ്ടു മലയാളികള്‍ അന്തരിച്ചു: ഇപ്‌സ് വിച്ചില്‍ താമസിക്കുന്ന ടോമി, സന്ദര്‍ലാന്‍ഡിലെ ജെയിംസ് ജോസഫ്
Text By: Team ukmalayalampathram
നാട്ടിലെത്തിയ രണ്ടു മലയാളികള്‍ യുകെ മലയാളികളെ വേര്‍പാടിന്റെ വേദനയില്‍ കണ്ണീരിലാഴ്ത്തി. ഇപ്സ്വിച്ച് മലയാളി ടോമി ചാക്കോ, സന്ദര്‍ലാന്റ് മലയാളി ജെയിംസ് ജോസഫ് എന്നിവരാണ് അന്തരിച്ചത്.

ഇപ്സ്വിച്ച് മലയാളി ടോമി ചാക്കോ:
ഇപ്സ്വിച്ച് മലയാളി ടോമി ചാക്കോ (52) ബാംഗ്ലൂരില്‍ വച്ച് ഹൃദയാഘാതം മൂലമാണ് മരിച്ചത്. ഇപ്‌സ്വിച്ച് മലയാളി അസോസിയേഷന്‍ സജീവ പ്രവര്‍ത്തകനും ഏവരുടെയും പ്രിയങ്കരനുമായ ടോമിയുടെ വിയോഗം ഇപ്സ്വിച്ച് മലയാളികള്‍ക്ക് മുഴുവന്‍ ഞെട്ടലേകിയിരിക്കുകയാണ്.


ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ബാംഗ്‌ളൂരില്‍ എത്തിയപ്പോള്‍ ജോലി സ്ഥലത്ത് വച്ച് ടോമിക്ക് ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ദീപാ ടോമിയാണ് ഭാര്യ. മക്കള്‍: മിഷ മരിയ ടോമി, ഇസലിസ് ടോമി, ഐറിന്‍ റോസ് ടോമി. നാട്ടില്‍ തേള്‍പാറ മണമേലില്‍ കുടുംബാംഗമാണ്.
ടോമിയുടെ അപ്രതീക്ഷിത വേര്‍പാടില്‍ ഇപ്‌സ്വിച്ച് മലയാളി അസോസിയേഷന്‍ അംഗങ്ങള്‍ പ്രസിഡന്റ് ബാബു മത്തായിയുടെ നേതൃത്വത്തില്‍ അനുശോചനം രേഖപ്പെടുത്തി.

സന്ദര്‍ലാന്റ് മലയാളി ജെയിംസ് ജോസഫ്:

സന്ദര്‍ലാന്റ് മലയാളി ജെയിംസ് ജോസഫിന് അപ്രതീക്ഷിത വിയോഗം. നാട്ടില്‍ വച്ചാണ് മരണം സംഭവിച്ചത്. നാട്ടില്‍ മോനിപ്പള്ളി സ്വദേശിയായ ജെയിംസ് ചെള്ളിക്കുന്നേല്‍ കുടുംബാംഗമാണ്. മരണകാരണം വ്യക്തമായിട്ടില്ല.


മൂന്നു മാസം മുമ്പാണ് മകളുടെ വിവാഹം നാട്ടില്‍ വച്ച് കഴിഞ്ഞത്. അതിനു ശേഷം ജെയിംസ് ഒഴികെയുള്ളവര്‍ യുകെയിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇവര്‍ യുകെയില്‍ നിന്നും നാട്ടിലേക്ക് തിരിച്ചതായാണ് സുഹൃത്തുക്കള്‍ നല്‍കുന്ന വിവരം.

സംസ്‌കാരം സംബന്ധിച്ചുള്ള കാര്യങ്ങള്‍ അറിവായിട്ടില്ല.
 
Other News in this category

 
 




 
Close Window