Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
UK Special
  Add your Comment comment
യുകെയിലെ മലയാളി അരവിന്ദിന്റെ മരണ കാരണം ദാരുണമായ ആക്രമണം: നെഞ്ചില്‍ കത്തി കുത്തിയിറക്കിയത് വര്‍ക്കല സ്വദേശി
Text By: Team ukmalayalampathram
സല്‍മാന്‍ സലീം എന്ന വര്‍ക്കല സ്വദേശി 20കാരന്‍ യുകെയിലെ മലയാളികള്‍ക്ക് അപമാനമായി. എറണാകുളം സ്വദേശിയായ അരവിന്ദിനെ നെഞ്ചില്‍ കത്തി കുത്തിയിറക്കി കൊലപ്പെടുത്തിയെന്ന് പോലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഒന്നിലധികം തവണ കുത്തിയതിനെ തുടര്‍ന്നാണ് അരവിന്ദ് ദാരുണമായി കൊല്ലപ്പെടാന്‍ കാരണമായിരിക്കുന്നത്. പ്രതിയെ ഇന്ന് ക്രോയ്ഡോണ്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇവര്‍ക്കൊപ്പം അതേ ഫ്ലാറ്റില്‍ താമസിച്ചിരുന്ന മറ്റ് രണ്ട് മലയാളികളുടെ സാക്ഷിമൊഴികള്‍ കേസിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കും. പോലീസ് നല്‍കിയ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ലണ്ടനിലെ ലോക്കല്‍ ന്യൂസ്പേപ്പറുകളും ചാനലുകളും കൊലപാതകത്തിന്റെ പുതിയ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.

സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമില്‍ പുലര്‍ച്ചെ ഒരുമണിയോടെയാണു സംഭവം. പെക്കാമിലെ കോള്‍മാന്‍ വേ ജംക്ഷനു സമീപമുള്ള സതാംപ്റ്റണ്‍ വേയില്‍ ഒരു കടമുറിയുയുടെ മുകളിലുള്ള ചെറിയ ഫ്‌ലാറ്റിലാണ് ഇവര്‍ ഇരുവരും മറ്റു രണ്ടു മലയാളി സുഹൃത്തുക്കള്‍ക്കൊപ്പം താമസിച്ചിരുന്നത്.

കൊല്ലപ്പെട്ട പനമ്പിള്ളി നഗര്‍ സ്വദേശിയായ യുവാവ് അരവിന്ദ് ശശികുമാര്‍ റിട്ടയേര്‍ഡ് എല്‍ഐസി ഉദ്യോഗസ്‌നായ ശശികുമാറിന്റെയും ശ്രീദേവിയുടെയും മകനാണ് അരവിന്ദ്. പത്തുവര്‍ഷം മുമ്പാണ് അരവിന്ദ് വിദ്യാര്‍ത്ഥി വീസയില്‍ ബ്രിട്ടനിലെത്തിയത്. കാലാവധി പൂര്‍ത്തിയായപ്പോള്‍ മറ്റൊരു വീസയിലേക്ക് മാറി. കെയറര്‍ വീസയിലേക്ക് മാറാനാരിക്കേയാണ് മരണം സംഭവിച്ചത്. അവിവാഹിതനാണ്. മൃതദേഹം നാട്ടിലെത്തിക്കാനും മാറ്റുമായി സഹോദരന്‍ ബ്രിട്ടനിലെ പ്രമുഖ അസോസിയേഷനുകളുടെ സഹായം തേടിയിട്ടുണ്ട്.

ലണ്ടനില്‍ സമീപദിവസങ്ങളിലായി നിരവധി കത്തിക്കുത്ത് കൊലപാതകങ്ങള്‍ അരങ്ങേറി വരുന്നതിന്റെ പശ്ചാത്തലത്തില്‍ സ്പെഷ്യല്‍ കമാന്‍ഡോ ഡിക്ടറ്റീവ് സംഘത്തെ ഈ കേസ് ഏല്‍പ്പിച്ച മെട്രൊപൊളിറ്റന്‍ പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ അരവിന്ദിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ നിര്‍വഹിച്ചിരുന്നു. ഇദ്ദേഹത്തിന്റെ നെഞ്ചില്‍ കടുത്ത മുറിവേറ്റിട്ടുണ്ടെന്നും അതാണ് ജീവന്‍ നഷ്ടമാകാന്‍ കാരണമായതെന്നും പോസ്റ്റ് മോര്‍ട്ടത്തിലൂടെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. നോര്‍ത്താംപ്ടണില്‍ താമസിക്കുന്ന അരവിന്ദിന്റെ സഹോദരന്‍ പോലീസ് നിര്‍ദേശമനുസരിച്ച് ഇന്ന് ലണ്ടനിലെത്തും. ഇയാള്‍ക്ക് പോലീസ് കൊലയുമായി ബന്ധപ്പെട്ട കൂടുതല്‍ വസ്തുതകള്‍ കൈമാറുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ഹൈബി ഈഡന്‍ എംപിയുമായി നാട്ടിലുള്ളവര്‍ ബന്ധപ്പെട്ട് സഹായം തേടിയിട്ടുണ്ട്. കോള്‍മാന്‍ വേ ജങ്ഷന് സമീപമുള്ള സൗത്താംപ്റ്റണ്‍ വേയില്‍ ഒരു കടമുറിയുടെ മുകളിലുള്ള ചെറിയ ഫ്‌ളാറ്റിലായിരുന്നു അരവിന്ദും പ്രതിയും മറ്റു രണ്ടു സുഹൃത്തുക്കളും താമസിച്ചിരുന്നത്. പുലര്‍ച്ചെ ഒരാള്‍ക്ക് കുത്തേറ്റെന്ന് അറിയിച്ച് പൊലീസെത്തി അടിയന്തര സഹായം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 
Other News in this category

 
 




 
Close Window